സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച പ്രധാനമന്ത്രിയുടെ സഭയില്‍ സ്വാതന്ത്ര്യത്തിന് മുമ്പ് ജനിച്ച ഒരേയൊരു മന്ത്രി

 


ന്യൂഡല്‍ഹി: (www.kvartha.com 31.05.2019) രണ്ടാം മോദി സര്‍ക്കാരിലെ കാരണവര്‍ ആരാണെന്ന് ചോദിച്ചാല്‍ ചൂണ്ടിക്കാണിക്കാനുള്ളത് മുടിയോ താടിയോ ഒട്ടുമേ നരക്കാത്ത, മന്ത്രിസഭയിലെ സ്വാതന്ത്ര്യത്തിന് മുമ്പ് ജനിച്ച ഒരേയൊരു മന്ത്രി രാംവിലാസ് പാസ്വാനെയാണ്. അതേസമയം സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച ആദ്യപ്രധാനമന്ത്രിയുടെ മന്ത്രിസഭയിലാണ് സ്വാതന്ത്ര്യത്തിന് മുമ്പ് ജനിച്ച പാസ്വാന്‍ മന്ത്രിയായിരിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്.

എന്‍ഡിഎ സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിയുടെ നേതാവാണ് രാംവിലാസ് പാസ്വാന്‍. മന്ത്രിസഭയിലുള്ളവരില്‍ ഇദ്ദേഹം മാത്രമാണ് 1947ന് മുമ്പ് ജനിച്ചത്. 73 ാം വയസിലേക്ക് കടക്കുന്ന പാസ്വാന്റെ ജനനം 1946 ജൂലൈ അഞ്ചാം തിയതിയാണ്. ആദ്യ മോദി മന്ത്രിസഭയില്‍ വഹിച്ചിരുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പ് തന്നെയാണ് ഇക്കുറിയും ലഭിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച പ്രധാനമന്ത്രിയുടെ സഭയില്‍ സ്വാതന്ത്ര്യത്തിന് മുമ്പ് ജനിച്ച ഒരേയൊരു മന്ത്രി

ജനത പാര്‍ട്ടിയിലൂടെ ബിഹാര്‍ രാഷ്ട്രീയത്തില്‍ വളര്‍ന്നുവന്ന പാസ്വാന്‍ 1989 ല്‍ വി പി സിംഗ് സര്‍ക്കാരിലാണ് ആദ്യമായി കേന്ദ്രമന്ത്രിയാകുന്നത്. 89 ല്‍ തൊഴില്‍ മന്ത്രിയായിരുന്ന അദ്ദേഹം 96 - 98 കാലയളവില്‍ ദേവഗൗഡ - ഗുജ്‌റാള്‍ മന്ത്രിസഭകളില്‍ റെയില്‍വെ മന്ത്രിയായും പ്രവര്‍ത്തിച്ചു. 99ല്‍ വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴും പാസ്വാന്‍ മന്ത്രിയായിരുന്നു. 2004ല്‍ ആദ്യ യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴും കേന്ദ്ര കാബിനറ്റ് മന്ത്രിമാരില്‍ ഒരാളായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് രണ്ടാം യുപിഎ കാലത്ത് തെറ്റിപ്പിരിഞ്ഞ പാസ്വാന്‍ വീണ്ടും എന്‍ഡിഎയിലെത്തിയപ്പോള്‍ ആദ്യ മോദി സര്‍ക്കാരിലും ഇടം കിട്ടി.

വി പി സിംഗ്, ദേവ ഗൗഡ, ഗുജ്‌റാള്‍, വാജ്‌പേയി, മന്‍മോഹന്‍ സിംഗ്, നരേന്ദ്ര മോദി എന്നീ ആറ് പ്രധാനമന്ത്രിമാരുടെ കീഴില്‍ ക്യാബിനറ്റ് മന്ത്രിയായ വ്യക്തിയാണ് രാംവിലാസ് പാസ്വാന്‍. ഹാജിപൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് പാസ്വാന്‍.


Keywords:  National, News, Central Government, Freedom, Indian, Narendra Modi, Cabinet, Minister, Ram Vilas Paswan - New Cabinet Minister Who Has Worked Under 6 PMs.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia