അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറിൽ ഭക്തർക്കായി തുറന്നുകൊടുക്കും

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 05.08.2021) അയോധ്യയിൽ പണിതുയർത്തുന്ന രാമക്ഷേത്രം 2023 ഡിസംബറോടെ ഭക്തർക്കായി തുറന്നു കൊടുക്കും. ക്ഷേത്രത്തിലെ അഞ്ച് മണ്ഡപങ്ങളും ഒന്നാമത്തെ നിലയും 2023 ഡിസംബറോടെ പൂർത്തിയാകും.  

അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറിൽ ഭക്തർക്കായി തുറന്നുകൊടുക്കും

മ്യൂസിയം, ഡിജിറ്റൽ ആർകൈവ്, റിസേർച് സെന്റർ എന്നിവയും ക്ഷേത്ര സമുച്ചയത്തിൽ നിർമിക്കും. ക്ഷേത്രത്തിന്റെ മുഴുവൻ വിവരങ്ങളും മ്യൂസിയത്തിൽ ഉൾക്കൊള്ളിക്കുമെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ടവർ അറിയിച്ചു. 100 ഏകറിലധികം സ്ഥലത്തായാണ് ക്ഷേത്രം നിർമിക്കുന്നത്. 
Aster_MIMS

ആയിരം കോടിയാണ് ക്ഷേത്രത്തിന്റെ നിർമാണത്തിനായി വിലയിരുത്തിയിരിക്കുന്നത്. ഇതുവരെ 3000 കോടി രൂപ ക്ഷേത്ര നിർമാണത്തിന് സംഭാവനയായി ലഭിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികളിൽ നിന്നും ലഭിക്കുന്ന തുക ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ക്ഷേത്രം അധികൃതർ വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ നിന്നും പണം സ്വീകരിക്കുന്നതിനുള്ള എഫ് സി ആർ എ അകൗണ്ട് ഇതുവരെ സജ്ജമാകാത്തതാണ് ഇതിന് കാരണമായി ഇവർ ചൂണ്ടിക്കാണിക്കുന്നത്. 

ക്ഷേത്ര നിർമാണത്തിന് ഇഷ്ടികയും സ്റ്റീലും ആവശ്യമില്ല. എന്നാൽ കർസേവാപുരത്ത് കൊത്തിയെടുത്തിട്ടുള്ള കല്ലുകൾ ക്ഷേത്രത്തിന് ഉപയോഗിക്കണമെന്ന തീരുമാനത്തിലാണ് അധികൃതർ. രാജസ്ഥാനിലെ ഭരത്പൂരിലെ ബൻസി പഹറിൽ നിന്നുമാണ് ഭൂരിഭാഗം കല്ലുകളും വരുന്നത്. കല്ലുകളെ തമ്മിൽ ബന്ധിപ്പിക്കാൻ കോപെർ ആണ് ഉപയോഗിക്കുന്നത്. 
വിശേഷദിവസങ്ങളിൽ 5 ലക്ഷം ഭക്തരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ക്ഷേത്രം. ക്ഷേത്രത്തിന്റെ സുരക്ഷ സംസ്ഥാന കേന്ദ്ര സർകാരുകൾക്ക് ആണെങ്കിലും ക്ഷേത്രത്തിനകത്തെ സുരക്ഷ രാമക്ഷേത്ര ട്രസ്റ്റിനാണ്.  ക്ഷേത്ര അധികൃതരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്‌പ്രസ് ആണ് വാർത്ത പുറത്തുവിട്ടത്. 

SUMMARY: The majority of stones are coming from Bansi Pahar in Bharatpur, Rajasthan. Some stones to be used in Ayodhya are being carved at the mining site only. Copper will be used in joining the stones and there will be no use of steel, sources said.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia