Ram Temple Live | രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം യുപിലെ എല്ലാ ജയിലുകളിലും കാണിക്കും ; തടവുകാരെ മാത്രം ഒറ്റപ്പെടുത്തില്ലെന്ന് മന്ത്രി ധര്‍മവീര്‍ പ്രജാപതി
Jan 7, 2024, 12:05 IST
ലക് നൗ: (KVARTHA) ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം ഉത്തര്‍പ്രദേശിലെ എല്ലാ ജയിലുകളിലും കാണിക്കുമെന്ന് വ്യക്തമാക്കി യുപി ജയില്‍ മന്ത്രി ധര്‍മവീര്‍ പ്രജാപതി. തടവുകാര്‍ക്കടക്കം പരിപാടിയുടെ തത്സമയ സംപ്രേക്ഷണം കാണാനാകുമെന്നും 1.05 ലക്ഷത്തിലധികം തടവുകാരാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഉള്ളതെന്നും ജയില്‍ മന്ത്രി പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് രാജ്യത്തുടനീളം ബൂത് തലത്തില്‍ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള തയാറെടുപ്പിലാണ് ബി ജെ പി. ബൂത് തലത്തില്‍ തത്സമയ സംപ്രേക്ഷണത്തിനായി വലിയ സ്‌ക്രീനുകള്‍ സ്ഥാപിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പാര്‍ടി വൃത്തങ്ങള്‍ അറിയിച്ചു.
Keywords: Ram Temple consecration to be streamed live in all Uttar Pradesh jails, UP, News, Ram Temple Consecration, Minister, Jails, Prisoners, BJP, Politics, Religion, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.