Ram Navmi | 'വാളുകളും ഹോകി സ്റ്റികുകളുമായി യുവാക്കളുടെ രാമനവമി ഘോഷയാത്ര'; ചിത്രങ്ങള്‍ വൈറല്‍; സ്ഥലത്ത് വന്‍ പൊലീസ് സുരക്ഷ
Mar 30, 2023, 16:43 IST
ADVERTISEMENT
കൊല്‍കത: (www.kvartha.com) വാളുകളും ഹോകി സ്റ്റികുകളുമായി യുവാക്കളുടെ രാമനവമി ഘോഷയാത്ര. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. സ്വാമി വിവേകാനന്ദ സേവാ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന യാത്രയിലാണ് യുവാക്കള്‍ ആയുധവുമായി നടന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ചയാണ് രാമനവമി ആഘോഷിക്കുന്നത്.
രാജ്ഗഞ്ച് രാത് താല്‍ മേള മൈതാനിയില്‍ നിന്ന് തുടങ്ങിയ ഘോഷയാത്ര രണ്ട് കിലോമീറ്റര്‍ അകലെ മാണിക് പൂര്‍ ബെല്‍താലയിലാണ് അവസാനിച്ചത്. ഹിന്ദു ജാഗരന്‍ മഞ്ച് ബംഗാളിലെ 600 സ്ഥലങ്ങളില്‍ രാമനവമി ആഘോഷം സംഘടിപ്പിക്കുന്നുണ്ട്.
വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ (സംഭാജി നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു) പൊലീസ് സ്‌ക്വാഡ് രണ്ട് ഗ്രൂപുകള്‍ തമ്മിലുള്ള വഴക്ക് പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെ ആക്രമിക്കപ്പെട്ട സംഭവത്തിന് തൊട്ടുപിന്നാലെയാണിത്.
ബുധനാഴ്ച വൈകുന്നേരം, ഔറംഗബാദില്‍ രണ്ട് ഗ്രൂപുകളായുള്ള യുവാക്കളുടെ ഏറ്റുമുട്ടല്‍ അക്രമാസക്തമായിരുന്നു. പൊലീസ് സംഘത്തെ ആക്രമിക്കുകയും അവരുടെ നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.
സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണത്തിലാണെന്നാണ് കരുതുന്നത്. ആക്രമണത്തില്‍ ഉള്‍പ്പെട്ട 500-600 പേരെ ഇതുവരെ തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

Keywords: Ram Navmi-Ramzan: Tighter security across cities to prevent violence, Kolkata, News, Police, Religion, Festival, Clash, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.