13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച് 31 ന്; കേരളത്തില്‍ ഒഴിവ് വരുന്നത് 3 സീറ്റുകള്‍
Mar 28, 2022, 12:47 IST
ന്യൂഡെല്‍ഹി: (www.kvartha.com 28.03.2022) രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച് 31 ന് നടക്കും. കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലായി 13 രാജ്യസഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ രണ്ടിന് കാലാവധി പൂര്‍ത്തിയാക്കുന്ന എംപിമാരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കേരളം- മൂന്ന്, അസം -രണ്ട്, ഹിമാചല്‍ പ്രദേശ് -ഒന്ന്, നാഗാലാന്റ് -ഒന്ന്, ത്രിപുര-ഒന്ന്, പഞ്ചാബ് -അഞ്ച് എന്നങ്ങനെയാണ് സംസ്ഥാനങ്ങളിലെ ഒഴിവ് വരുന്നത്. കേരളത്തില്‍ നിന്നുള്ള എ കെ ആന്റണി, എം വി ശ്രേയാംസ്‌കുമാര്‍, കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്.
മാര്‍ച് 31ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെ വോടിംഗ് നടക്കും. അഞ്ചുമണി മുതല്‍ വോടെണ്ണല്‍ നടക്കും. മാര്‍ച് 31 തന്നെ ഫലം പ്രഖ്യാപനവും ഉണ്ടാകും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.