SWISS-TOWER 24/07/2023

Reservation | കശ്മീരി പണ്ഡിറ്റുകൾക്കും പാക് അധീന കശ്മീരിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്കും ജമ്മു കശ്മീർ നിയമസഭയിൽ ഇനി സീറ്റ് സംവരണം; 2 ബില്ലുകൾ രാജ്യസഭ പാസാക്കി

 


ന്യൂഡൽഹി: (KVARTHA) കശ്മീരി പണ്ഡിറ്റുകൾക്കും പാക് അധീന കശ്മീരിൽ (POK) നിന്ന് കുടിയിറക്കപ്പെട്ടവർക്കും ജമ്മു കശ്മീർ നിയമസഭയിൽ സീറ്റ് സംവരണം നൽകുന്ന രണ്ട് ബില്ലുകൾ രാജ്യസഭ പാസാക്കി. ജമ്മു കശ്മീർ സംവരണ (ഭേദഗതി) ബിൽ - 2023, ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ - 2023 എന്നീ ബില്ലുകൾ ഡിസംബർ ആറിന് ലോക്സഭ പാസാക്കിയിരുന്നു.

Reservation | കശ്മീരി പണ്ഡിറ്റുകൾക്കും പാക് അധീന കശ്മീരിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്കും ജമ്മു കശ്മീർ നിയമസഭയിൽ ഇനി സീറ്റ് സംവരണം; 2 ബില്ലുകൾ രാജ്യസഭ പാസാക്കി

'നേരത്തെ ജമ്മുവിൽ 37 സീറ്റുകളുണ്ടായിരുന്നു, ഇപ്പോൾ പുതിയ മണ്ഡല നിർണയത്തിന് ശേഷം അത് 43 സീറ്റുകളായി. മുമ്പ് കശ്മീരിൽ 46 സീറ്റുകൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 47 ആയി', രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പാക് അധിനിവേശ കശ്മീരിൽ 24 സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. പിഒകെ നമ്മുടേതാണ്. ആർക്കും അത് നമ്മളിൽ നിന്ന് എടുക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു കശ്മീർ സംവരണ നിയമം - 2004 ഭേദഗതി ചെയ്യുന്നതാണ് ബില്ലുകളിലൊന്ന്. പട്ടികജാതി, പട്ടികവർഗക്കാർ, മറ്റ് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ അംഗങ്ങൾക്ക് പ്രൊഫഷണൽ സ്ഥാപനങ്ങളിലെ നിയമനങ്ങളിലും പ്രവേശനത്തിലും സംവരണം നൽകുന്നതാണ് ഈ ബിൽ. 
Aster mims 04/11/2022

ജമ്മു കശ്മീർ പുനഃസംഘടന നിയമം 2019 ഭേദഗതി ചെയ്യുന്നതാണ് മറ്റൊരു ബിൽ.
നിർദിഷ്ട ബിൽ മൊത്തം നിയമസഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുകയും ഏഴ് സീറ്റുകൾ പട്ടികജാതികൾക്കും ഒമ്പത് സീറ്റുകൾ പട്ടികവർഗത്തിനും സംവരണം ചെയ്യുകയും ചെയ്യുന്നു. 

ജമ്മു-കശ്മീർ പുനഃസംഘടന നിയമം, 2019-ൽ പുതിയ വകുപ്പുകൾ 15എ, 15ബി എന്നിവ ഉൾപെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം ജമ്മു കശ്മീർ നിയമസഭയിലേക്ക് രണ്ട് പേരെ നാമനിർദ്ദേശം ചെയ്യാനാകും. അവരിൽ ഒരാൾ കാശ്മീരി കുടിയേറ്റക്കാരുടെ സമൂഹത്തിൽ നിന്നുള്ള ഒരാളും മറ്റൊരാൾ പാക് അധീന കശ്മീരിൽ നിന്ന് കുടിയിറക്കപ്പെട്ട അംഗവുമായിരിക്കും. കശ്മീരി കുടിയേറ്റ സമൂഹത്തിൽ നിന്ന് രണ്ട് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള അധികാരം ലഫ്റ്റനന്റ് ഗവർണർക്ക് (എൽജി) നൽകുന്നു. അവരിൽ ഒരാൾ സ്ത്രീയായിരിക്കണംമെന്ന് വ്യവസ്ഥയുണ്ട്.

Keywords: Rajysabha, Bill, Kashmiri Pandits, PoK Refugee, Reserving, Assembly, Amit Shah, Rajya Sabha Passes J-K Bills Reserving Seats For Kashmiri Pandits, PoK Refugee.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia