രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് എങ്ങനെയെന്ന് അറിയാം; ഒരു വോടും പാഴാകില്ല, എല്ലാ സ്ഥാനാർഥികള്‍ക്കും വോട് ചെയ്യാം; ഈ സമ്പ്രദായം കണ്ടുപിടിച്ചത് ഇദ്ദേഹം
Mar 29, 2022, 14:09 IST
തിരുവനന്തപുരം: (www.kvartha.com 29.03.2022) ഒന്നിലേറെ സ്ഥാനാര്‍ഥികള്‍ക്ക് ഒരേസമയം മുന്‍ഗണനാക്രമത്തില്‍ വോട് ചെയ്യാന്‍ അവസരം ലഭിക്കുന്ന തെരഞ്ഞെടുപ്പ് സമ്പ്രദായമാണ് രാജ്യസഭാ ഇലക്ഷനുള്ളത്. ഒറ്റ കൈമാറ്റ വോട് (Single Transferable Vote) എന്നാണ് ഇതിനെ വിളിക്കുന്നത്.
ഒന്ന്, രണ്ട്, മൂന്ന് എന്ന മുന്‍ഗണനാക്രമം നല്‍കി ആകെയുള്ള സ്ഥാനാര്‍ഥികള്‍ക്കെല്ലാം വോട് ചെയ്യാവുന്നതാണ്. അതിനാല്‍ ഓരോ സ്ഥാനാര്‍ഥിക്കും കിട്ടുന്ന വോടിനെ ഒന്നാം വോട്, രണ്ടാം വോട്, മൂന്നാം വോട് എന്ന് വിളിക്കുന്നു. ഒരു നിശ്ചിത എണ്ണം ഒന്നാം വോട് കിട്ടുന്നവര്‍ ആദ്യറൗൻഡില്‍ വിജയിക്കും. പിന്നീട് രണ്ടാം വോടും മൂന്നാം വോടും മറ്റും പരിഗണിച്ച് മറ്റ് വിജയികളെ തീരുമാനിക്കും.
ജയിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ ഒന്നാം വേടിന്റെ എണ്ണം തീരുമാനിക്കാന്‍ പ്രത്യേക സൂത്രവാക്യമുണ്ട്. ഇതിന് ഡ്രൂപ് ക്വാട (Droop Quota) എന്നുപറയും. (ആകെ എംഎല്‍എമാരുടെ എണ്ണം X 100) / (ഒഴിവുകള്‍ + 1) + 1 എന്നതാണ് ഈ കണക്ക്. വിജയിക്കാനുള്ള വോടിന്റെ എണ്ണം 35 ആണെങ്കില്‍ വോടെണ്ണുമ്പോള്‍ 35 വോട് കിട്ടുന്നവരെ ആദ്യം വിജയിയായി പ്രഖ്യാപിക്കും. ഒഴിവ് പിന്നെയും ഉണ്ടെങ്കില്‍ വോടെണ്ണല്‍ തുടരും.
വിജയിച്ചയാള്‍ക്ക് 35 വോടില്‍ കൂടുതല്‍ കിട്ടിയിട്ടുണ്ടെങ്കില്‍ ആ അധികവോട് അയാള്‍ക്ക് വോട് ചെയ്തവര്‍ രണ്ടാം വോട് ആര്‍ക്കാണോ രേഖപ്പെടുത്തിയിരിക്കുന്നത് അവരുടെ പെട്ടിയിലേക്ക് വീഴും. ഇതേ രീതിയില്‍ അവരുടെ മൂന്നാം വോട് രണ്ടാം വോടുമാകും. ഈ വോടുകള്‍ എണ്ണുമ്പോള്‍ 35 വോട് തികയുന്ന സ്ഥാനാര്‍ഥിയെയും വിജയിയായി പ്രഖ്യാപിക്കും. പിന്നെയും ഒഴിവ് ഉണ്ടെങ്കില്‍ വോടെണ്ണല്‍ തുടരും. ആര്‍ക്കും 35 വോട് കിട്ടാതെ വന്നാല്‍ ഏറ്റവും കുറഞ്ഞ വോട് കിട്ടിയ ആളെ ഒഴിവാക്കും. ഇയാളുടെ രണ്ടാം വോടും അവശേഷിക്കുന്ന സ്ഥാനാര്‍ഥികളുടെ പെട്ടിയിലേക്ക് മാറ്റും.
വോടുകള്‍ പാഴാകാത്ത ഈ രീതി കൂടുതല്‍ ജനാധിപത്യപരമാണെന്ന് പലരും അവകാശപ്പെടുന്നു. ഇൻഗ്ലണ്ടില്‍ അഭിഭാഷകനായിരുന്ന തോമസ് റൈറ്റ്ഹില്ലാണ് ഈ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ്.

Keywords: News, Kerala, Thiruvananthapuram, Top-Headlines, Rajya Sabha Election, Rajya Sabha, MP, Parliament, National, Assembly Election, Loksabha, Vote, Rajya Sabha Election procedure is different from loksabha and Legislative Assembly Elections.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.