Rajya Sabha Election | രാജ്യസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിനെ പ്രാദേശിക പാര്‍ടികള്‍ വിഴുങ്ങുന്നു; ബിജെപിക്ക് സെഞ്ച്വറി അകലെ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ജൂണ്‍ 10നു 57 സീറ്റുകളിലേക്കു രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പ്രാദേശിക കക്ഷികള്‍ കരുത്തുതെളിയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 15 സംസ്ഥാനങ്ങളിലാണ് സീറ്റുകള്‍ ഒഴിവുള്ളത്. സംസ്ഥാന നിയമസഭകളിലെ അംഗബലം നോക്കുമ്പോള്‍ 27 സീറ്റുകള്‍ പ്രാദേശിക കക്ഷികള്‍ക്ക് ലഭിക്കാനാണ് സാധ്യത. നിലവില്‍, 57ല്‍ 25 സീറ്റും ഇവരുടെ പോകറ്റിലാണ്. ബിജെപിയുടെ സീറ്റുകള്‍ 24ല്‍ നിന്ന് 22 ആയി കുറഞ്ഞേക്കും. ഏഴ് സീറ്റുള്ള കോണ്‍ഗ്രസിന് ഒന്നുകൂടി അധികം കിട്ടിയേക്കും.
                       
Rajya Sabha Election | രാജ്യസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിനെ പ്രാദേശിക പാര്‍ടികള്‍ വിഴുങ്ങുന്നു; ബിജെപിക്ക് സെഞ്ച്വറി അകലെ

കോണ്‍ഗ്രസിനൊപ്പമുള്ള പ്രാദേശിക കക്ഷികള്‍ അതത് സംസ്ഥാനങ്ങളില്‍ ശക്തരാകുന്നതിന്റെ വ്യക്തമായ സൂചനയാണിത്. 250 അംഗ രാജ്യസഭയില്‍ ആകെ 24 സീറ്റാണ് കോണ്‍ഗ്രസിനുള്ളത്. ബിജെപിക്ക് 95ഉം. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ രാജ്യസഭയില്‍ 100 സീറ്റ് എന്ന ബിജെപി സ്വപ്‌നം ഇത്തവണയും യാഥാര്‍ഥ്യമാകില്ല.

ആന്ധ്രയിലെ നാല് സീറ്റുകളും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടും. തെലങ്കാനയിലെ രണ്ട് സീറ്റിലും ടിആര്‍എസും ഒഡിഷയിലെ മൂന്നിലും ബിജെഡിയും വിജയമുറപ്പിച്ചു. പഞ്ചാബില്‍ ആം ആദ്മി പാര്‍ടി രണ്ട് സീറ്റ് സ്വന്തമാക്കും. കോണ്‍ഗ്രസിന്റെയും അകാലിദളിന്റെയും പക്കലുള്ള സീറ്റുകളാണിത്. ജാര്‍ഖണ്ഡില്‍ ഒരു സീറ്റ് കോണ്‍ഗ്രസിനു ലഭിക്കും. ബിജെപിയുടെ കയ്യിലുള്ള സീറ്റില്‍ ജെഎംഎം സഹായത്തോടെ കോണ്‍ഗ്രസിനു ജയിക്കാം. തമിഴ്‌നാട്ടിലെ ആറില്‍ അഞ്ച് സീറ്റ് വരെ ഡിഎംകെക്കു നേടാം. ഒരു സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്ന് തോന്നുന്നു. ഏറ്റവും വലിയ തിരിച്ചടി ബിഎസ്പിയ്ക്കാണ്. യുപിയില്‍ ഒഴിവുവരുന്ന 11 സീറ്റുകളില്‍ രണ്ടെണ്ണം ബിഎസ്പിയുടേതാണ്. അവ രണ്ടും ഇല്ലാതാകും.

Keywords:  News, National, Top-Headlines, Rajya Sabha Election, Rajya Sabha, Election, Congress, Politics, BJP, BSP, State, Rajya Sabha Election 2022 June 10.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia