Raju Srivastava | ഹാസ്യനടന്‍ രാജു ശ്രീവാസ്തവയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഹനുമാന്‍ ചാലിസ ചൊല്ലി സുഹൃത്തുക്കള്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com) ജനപ്രിയ ഹാസ്യനടന്‍ രാജു ശ്രീവാസ്തവയുടെ (58) ആരോഗ്യനില ഗുരുതരമായി തുടരുന്നതായി റിപോര്‍ട്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി സുഹൃത്തുക്കള്‍ ചേര്‍ന്ന് ഹനുമാന്‍ ചാലിസ ചൊല്ലി. ആഗസ്ത് 10ന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് രാജു ശ്രീവാസ്തവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍ ഐസിയുവില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞദിവസം മെച്ചപ്പെട്ടെങ്കിലും വീണ്ടും ഗുരുതരമായി.

ശ്രീവാസ്തവയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചുവെന്നും ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്നും ഹാസ്യനടന്‍ അഹ്സാന്‍ ഖുറേഷി അറിയിച്ചു. ദി ഗ്രേറ്റ് ഇന്‍ഡ്യന്‍ ലാഫര്‍ ചലഞ്ച്, കോമഡി സര്‍കസ്, ദി കപില്‍ ശര്‍മ ഷോ, ശക്തിമാന്‍ തുടങ്ങിയ നിരവധി കോമഡി ഷോകളുടെ ഭാഗമായിരുന്നു രാജു ശ്രീവാസ്തവ.

മൈനേ പ്യാര്‍ കിയ, തേസാബ്, ബാസിഗര്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു. 'ഇന്‍ഡ്യാസ് ലാഫ്റ്റര്‍ ചാംപ്യന്‍' പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിയിരുന്നു.

Raju Srivastava | ഹാസ്യനടന്‍ രാജു ശ്രീവാസ്തവയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഹനുമാന്‍ ചാലിസ ചൊല്ലി സുഹൃത്തുക്കള്‍

Keywords: Raju Srivastava is in critical condition. Comedian Ahsaan Qureshi says friends are chanting Hanuman Chalisa for him, Mumbai, News, Cine Actor, Hospital, Treatment, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia