പാകിസ്ഥാന്റെ ആണവായുധങ്ങൾ അന്താരാഷ്ട്ര മേൽനോട്ടത്തിൽ വേണം: രാജ്‌നാഥ് സിംഗ് - അതിർത്തിയിലെ ഭീകരതയ്ക്ക് ഇന്ത്യയുടെ ശക്തമായ മറുപടി

 
Rajnath Singh addressing military personnel.
Rajnath Singh addressing military personnel.

Image Credit: Screenshot of an X Video by

● ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്‌ക്കെതിരായ വലിയ മുന്നേറ്റം.
● പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതിയെയും അദ്ദേഹം വിമർശിച്ചു.
● ഭീകരവാദത്തിനെതിരെ സൈന്യം ശക്തമായ നടപടി സ്വീകരിക്കും.

ശ്രീനഗർ: (KVARTHA) പാകിസ്ഥാൻ്റെ കൈവശമുള്ള ആണവായുധങ്ങൾ സുരക്ഷിതമല്ലെന്നും അവ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) നിരീക്ഷണത്തിൽ സൂക്ഷിക്കണമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ശക്തമായി ആവശ്യപ്പെട്ടു. അതിർത്തി കടന്നുള്ള ഭീകരവാദത്തോടുള്ള ഇന്ത്യയുടെ ക്ഷമയുടെ നെല്ലിപ്പടി കണ്ടെന്നും, ഇനി ശക്തമായ തിരിച്ചടികൾ ഉണ്ടാകുമെന്നും അദ്ദേഹം പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ സിന്ദൂരിന് ശേഷം ജമ്മു കശ്മീരിലേക്കുള്ള ആദ്യ സന്ദർശന വേളയിൽ ശ്രീനഗറിൽ സൈനികരുമായി സംവദിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ത്യ ഒരു കാരണവശാലും ആണവ ഭീഷണികളെ ഭയപ്പെടില്ലെന്നും, ഭീകരവാദത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും സിംഗ് വ്യക്തമാക്കി. ‘പാകിസ്ഥാൻ എത്ര നിരുത്തരവാദപരമായാണ് ഇന്ത്യയ്ക്ക് നേരെ ആണവായുധ ഭീഷണി മുഴക്കുന്നതെന്ന് ലോകം കണ്ടിട്ടുണ്ട്. ഇത്രയും ഉത്തരവാദിത്തമില്ലാത്ത ഒരു രാജ്യത്തിൻ്റെ കൈകളിൽ ആണവായുധങ്ങൾ എങ്ങനെ സുരക്ഷിതമാകും? അതിനാൽ പാകിസ്ഥാൻ്റെ ആണവായുധങ്ങൾ ഐഎഇഎയുടെ മേൽനോട്ടത്തിൽ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്, അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതികരണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജ്‌നാഥ് സിംഗിൻ്റെ ഈ സുപ്രധാന പ്രസ്താവന.

ഓപ്പറേഷൻ സിന്ദൂർ: ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ മുന്നേറ്റം

ഓപ്പറേഷൻ സിന്ദൂർ എന്നത് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരവിരുദ്ധ നീക്കമാണെന്ന് വിശേഷിപ്പിച്ച രാജ്‌നാഥ് സിംഗ്, ഭീകരതയെ ഉന്മൂലനം ചെയ്യാൻ ഇന്ത്യ ഏതറ്റം വരെയും പോകുമെന്ന വ്യക്തമായ സന്ദേശം നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ 35-40 വർഷമായി അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരവാദത്തെ ഇന്ത്യ സഹിക്കുകയാണ്. എന്നാൽ ഇന്ന്, തീവ്രവാദത്തിനെതിരെ ഏതറ്റം വരെയും പോകാൻ ഇന്ത്യ തയ്യാറാണെന്ന് ലോകത്തിന് ഞങ്ങൾ ഉറച്ച ശബ്ദത്തിൽ പറയുന്നു, അദ്ദേഹം പറഞ്ഞു.



ഈ മാസം ഏഴിന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘പഹൽഗാമിലെ ഭീകരാക്രമണത്തിലൂടെ ഇന്ത്യയുടെ നെറ്റിയിൽ മുറിവേൽപ്പിക്കാനും, രാജ്യത്തിൻ്റെ സാമൂഹിക ഐക്യം തകർക്കാനുമായിരുന്നു അവരുടെ ശ്രമം. എന്നാൽ അവർ ഇന്ത്യയുടെ നെഞ്ചിലാണ് മുറിവേൽപ്പിച്ചത്,’ സിംഗ് വികാരധീനനായി പറഞ്ഞു. പാകിസ്ഥാന് ഈ മുറിവുണക്കാനുള്ള ഏക വഴി ഇന്ത്യാ വിരുദ്ധർക്കും ഭീകര സംഘടനകൾക്കും അഭയം നൽകുന്നത് അവസാനിപ്പിക്കുകയും, അവരുടെ മണ്ണ് ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുകയുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

 

 


ഭീകരതയും ചർച്ചയും ഒരുമിച്ച് പോകില്ല

21 വർഷങ്ങൾക്ക് മുൻപ് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പാകിസ്ഥാൻ സന്ദർശനം അനുസ്മരിച്ച രാജ്‌നാഥ് സിംഗ്, അന്ന് ഭീകരവാദം കയറ്റുമതി ചെയ്യുന്നത് അവസാനിപ്പിക്കാമെന്ന് ഇസ്ലാമാബാദ് ഉറപ്പ് നൽകിയിരുന്നെങ്കിലും, അവർ ആ വാഗ്ദാനം  അത് ലംഘിച്ചു. പാകിസ്ഥാൻ ഇന്ത്യയെ വഞ്ചിച്ചു, ഇപ്പോഴും വഞ്ചിച്ചു കൊണ്ടിരിക്കുന്നു. ഇതിന് അവർ വലിയ വില നൽകേണ്ടിവരും. ഭീകരവാദം തുടർന്നാൽ ഈ വില ഇനിയും വർദ്ധിക്കും, അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ സിദ്ധാന്തം പുനർനിർവചിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം പ്രശംസിച്ചു. ഞങ്ങളുടെ നയം വ്യക്തമാണ്. ഇന്ത്യൻ മണ്ണിൽ നടക്കുന്ന ഏതൊരു ഭീകരാക്രമണവും ഒരു യുദ്ധമായി കണക്കാക്കും. അതിർത്തി കടന്ന് ഒരു അനാവശ്യമായ നീക്കവും നടത്തില്ലെന്ന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയുണ്ടായിരുന്നു. എന്നാൽ എന്തെങ്കിലും നടപടി സ്വീകരിച്ചാൽ, വിഷയം വളരെ ദൂരത്തേക്ക് പോകും, അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരതയും ചർച്ചകളും ഒരുമിച്ച് പോകില്ല. ചർച്ചകൾ നടക്കുകയാണെങ്കിൽ അത് ഭീകരതയെക്കുറിച്ചും പാക് അധീന കശ്മീരിനെക്കുറിച്ചുമായിരിക്കും എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്, രാജ്‌നാഥ് സിംഗ് പറഞ്ഞു.

കൃത്യമായ ആക്രമണങ്ങളും ശക്തമായ തിരിച്ചടികളും

ഈ മാസം ഏഴിന് പാകിസ്ഥാനിലെ ഭീകരരുടെ താവളങ്ങളിൽ ഇന്ത്യ നടത്തിയ കൃത്യമായ ആക്രമണങ്ങളെക്കുറിച്ചും (Surgical Strikes) അദ്ദേഹം പരാമർശിച്ചു. ഇതിന് മറുപടിയായി പാകിസ്ഥാൻ എട്ട്, ഒമ്പത്, പത്ത് തീയതികളിൽ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ശ്രമിച്ചിരുന്നു. എന്നാൽ പത്താം തീയതി ഇന്ത്യ മിസൈലുകളും മറ്റ് ദീർഘദൂര ആയുധങ്ങളും ഉപയോഗിച്ച് പാകിസ്ഥാന്റെ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് ശക്തമായി തിരിച്ചടിച്ചു. ഓപ്പറേഷൻ സിന്ദൂരിന്റെ വിജയം പാകിസ്ഥാനിൽ ഒളിഞ്ഞിരിക്കുന്ന ഭീകര സംഘടനകൾക്കും അവരുടെ യജമാനന്മാർക്കും ഒരു വ്യക്തമായ സന്ദേശം നൽകുന്നു. അവർ ഇനി എവിടെയും സുരക്ഷിതരല്ല. ഇന്ത്യൻ സേനയുടെ ലക്ഷ്യത്തിലാണ് അവരിപ്പോൾ. നമ്മുടെ സേനയ്ക്ക് കൃത്യമായ ലക്ഷ്യമുണ്ടെന്ന് ലോകത്തിന് അറിയാം. അവർ ലക്ഷ്യമിട്ടാൽ, ശത്രുക്കൾക്ക് എണ്ണാൻ പോലും സമയം കിട്ടില്ല, സിംഗ് ഗൗരവത്തോടെ പറഞ്ഞു.

'പാകിസ്ഥാൻ യാചകരുടെ അവസാന വാക്ക്'

പാകിസ്ഥാന്റെ പരിതാപകരമായ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് രാജ്‌നാഥ് സിംഗ് വിമർശിച്ചു. രാജ്യം സാമ്പത്തിക സഹായത്തിനായി അന്താരാഷ്ട്ര നാണയ നിധിയെ (ഐ.എം.എഫ്) സമീപിക്കുന്നതിനെയും പാകിസ്ഥാൻ എപ്പോഴും സാമ്പത്തിക സഹായത്തിനായി കൈനീട്ടുന്നു എന്നും അദ്ദേഹം പരിഹസിച്ചു. പാകിസ്ഥാനെക്കുറിച്ച് നിങ്ങളോട് എന്താണ് പറയേണ്ടത്? യാചിക്കുന്നതിൽ അവർക്കുള്ള കഴിവ് കാരണം രാജ്യം ഇന്ന് ഈ ദയനീയ അവസ്ഥയിലാണ്. പാകിസ്ഥാൻ എവിടെ പോയാലും അവിടെ യാചകരുടെ ഒരു നീണ്ട നിര കാണാം. അവർ വീണ്ടും ഐ.എം.എഫിനോട് വായ്പ ചോദിക്കാൻ പോയത് നിങ്ങൾ അറിഞ്ഞുകാണുമല്ലോ. എന്നാൽ ഇന്ന് നമ്മുടെ രാജ്യം ഐ.എം.എഫിന് പണം നൽകുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണ്. അതുകൊണ്ട് ഐ.എം.എഫിന് പാവപ്പെട്ട രാജ്യങ്ങളെ സഹായിക്കാൻ കഴിയും, രാജ്‌നാഥ് സിംഗ് അഭിമാനത്തോടെ പറഞ്ഞു.

'നിങ്ങൾ നിങ്ങളുടെ രോഷം ശരിയായ മാർഗ്ഗത്തിൽ പ്രകടിപ്പിച്ചു'

പ്രതിരോധ മന്ത്രി എന്ന നിലയിൽ നിങ്ങളെല്ലാവരെയും അടുത്തറിയാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. നിങ്ങളുടെ ധൈര്യവും അതുപോലെ പഹൽഗാം പോലുള്ള സംഭവങ്ങളോടുള്ള നിങ്ങളുടെ രോഷവും എനിക്കറിയാം. പഹൽഗാമിന് ശേഷം നിങ്ങളുടെ മനസ്സിലെ തിളക്കുന്ന ചോര എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കറിയാം. എന്നാൽ നിങ്ങളുടെ ഈ രോഷത്തെ നിങ്ങൾ ശരിയായ മാർഗ്ഗത്തിൽ ഉപയോഗിച്ചു. നിങ്ങൾ വളരെ ധൈര്യത്തോടും വിവേകത്തോടും കൂടി പഹൽഗാമിന് പ്രതികാരം ചെയ്തതിൽ ഞാൻ സന്തോഷവാനാണ്, അദ്ദേഹം സൈനികരെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.

 

അതിർത്തിയിലെ ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ പ്രതിരോധം ശക്തമായി തുടരുമെന്നും രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ സൈന്യം ഏതറ്റം വരെയും പോകാൻ തയ്യാറാണെന്നും രാജ്‌നാഥ് സിംഗ് ഉറപ്പിച്ചു പറഞ്ഞു. പാകിസ്ഥാൻ അവരുടെ തെറ്റുകൾ തിരുത്തി ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: Defence Minister Rajnath Singh demanded international oversight of Pakistan's nuclear weapons, citing their insecurity. He warned Pakistan of strong retaliatory measures against cross-border terrorism, emphasizing India's resolve to combat terrorism.  

#IndiaPakistan, #NuclearSecurity, #Terrorism, #RajnathSingh, #SurgicalStrikes, #InternationalRelations

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia