Released | രാജീവ് ഗാന്ധി വധക്കേസിലെ നളിനി ശ്രീഹരന്‍ ഉള്‍പെടെയുള്ള 6 പ്രതികളേയും മോചിപ്പിക്കാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളേയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. കേസിലെ പ്രതികളായ നളിനി ശ്രീഹരന്‍, റോബര്‍ട് പൈസ്, രവിചന്ദ്രന്‍ രാജ, ശ്രീഹരന്‍, ജയകുമാര്‍, മുരുകുന്‍ എന്നീ പ്രതികളെയാണ് മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. മറ്റേതെങ്കിലും കേസുകളില്‍ പ്രതികള്‍ക്ക് ബന്ധമില്ലെങ്കില്‍ മോചിപ്പിക്കാനാണ് കോടതിയുടെ നിര്‍ദേശം.
Aster mims 04/11/2022

Released | രാജീവ് ഗാന്ധി വധക്കേസിലെ നളിനി ശ്രീഹരന്‍ ഉള്‍പെടെയുള്ള 6 പ്രതികളേയും മോചിപ്പിക്കാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്

ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, ബിവി നാഗരത്ന എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ കഴിഞ്ഞ മെയ് 18 ന് മോചിപ്പിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടി നളിനിയും രവിചന്ദ്രനും സമര്‍പ്പിച്ച ഹര്‍ജിയിലാണു മറ്റുപ്രതികളേയും വിട്ടയക്കാനുള്ള കോടതി നിര്‍ദേശം.

പേരറിവാളന്റെ ഉത്തരവ് മറ്റുപ്രതികള്‍ക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. എല്ലാ പ്രതികളെയും വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍കാര്‍ ശുപാര്‍ശ ചെയ്തിട്ടും ഗവര്‍ണര്‍ നടപടിയെടുത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ മൂന്ന് പതിറ്റാണ്ടിലേറെ ജയിലില്‍ കിടന്നിട്ടുണ്ട്. അവരുടെ പെരുമാറ്റം തൃപ്തികരമാണെന്നും കോടതി വ്യക്തമാക്കി.

1991 മേയ് 21നായിരുന്നു തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ എല്‍ടിടിഇയുടെ ചാവേര്‍ ആക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ധനു എന്ന പെണ്‍കുട്ടിയായിരുന്നു ചാവേര്‍. പ്രതികളെ വിട്ടയയ്ക്കണമെന്ന തമിഴ്‌നാട് സര്‍കാരിന്റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ഇതുവരെ നടപടിയെടുത്തിരുന്നില്ല. 31 വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷമാണ് ഇപ്പോള്‍ പ്രതികള്‍ ജയില്‍ മോചിതരാകുന്നത്.

Keywords: Rajiv Gandhi assassination case: Supreme Court orders release of all 6 convicts, including Nalini and Ravichandran, New Delhi, News, Trending, Supreme Court of India, Released, Accused, Murder case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia