Teenager kills self | 'ലോകത്തിലെ ഏറ്റവും മികച്ച സമ്മാനം, ഹാപി ബെർത് ഡേ മമി; ശകാരിച്ചതിന്റെ മനോവിഷമത്തിൽ മാതാവിന്റെ ജന്മദിനത്തിൽ കുറിപ്പെഴുതി മകൻ ആത്മഹത്യ ചെയ്തു'

 


ജയ്പൂർ: (www.kvartha.com) മാതാവ് ശകാരിച്ചതിന്റെ മനോവിഷമത്തിൽ കൗമാരക്കാരൻ ആത്മഹത്യ ചെയ്തതായി പൊലീസ്. അമ്മയുടെ ജന്മദിനത്തിൽ ഏറ്റവും മികച്ച സമ്മാനം നൽകുന്നുവെന്ന് കുറിപ്പെഴുതിയാണ് കുട്ടി മരിച്ചതെന്ന് പൊലീസ് അറിയിച്ചു. രാജസ്താനിലെ അൽവാർ ജില്ലയിലെ ബെഹ്‌റോറിലെ വാർഡ് രണ്ടിലാണ് സംഭവം നടന്നത്. സർകാർ അധ്യാപികയായ അമ്മ ജോലിക്ക് പോയതിന് ശേഷമാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂളിൽ പോകാൻ വൈകിയതിനാൽ കുട്ടിയെ അമ്മ ശകാരിച്ചതായും ഇതുമൂലം കുട്ടി അസ്വസ്ഥനായിരുന്നുവെന്നും പൊലീസിനെ ഉദ്ധരിച്ച് ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു.
       
Teenager kills self | 'ലോകത്തിലെ ഏറ്റവും മികച്ച സമ്മാനം, ഹാപി ബെർത് ഡേ മമി; ശകാരിച്ചതിന്റെ മനോവിഷമത്തിൽ മാതാവിന്റെ ജന്മദിനത്തിൽ കുറിപ്പെഴുതി മകൻ ആത്മഹത്യ ചെയ്തു'

പൊലീസ് പറയുന്നത്

'വിദ്യാർഥി അമ്മയോട് പുതിയ സ്‌കൂൾ യൂണിഫോം വാങ്ങാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർക്ക് അത് വാങ്ങാനുള്ള സമയം ലഭിച്ചിരുന്നില്ല. വെള്ളിയാഴ്ച രാവിലെയും കുട്ടി അമ്മയെ യൂണിഫോം കാര്യം ഓർമിപ്പിച്ചിരുന്നു. അതേസമയം സ്കൂളിൽ പോകാൻ വൈകിയതിനാൽ അവർ അവനെ ശകാരിക്കുകയും ചെയ്തു. അതുകൊണ്ടാവാം പിറന്നാൾ ദിനത്തിൽ മനംനൊന്ത് കുട്ടി ആത്മഹത്യ ചെയ്തത്.

സ്‌കൂൾ വിട്ട് വീട്ടിലെത്തിയ അമ്മ ഗേറ്റ് അകത്ത് നിന്ന് അടച്ചിട്ടിരിക്കുന്നതായി കണ്ടു. പ്രതികരണം ലഭിക്കാതായതോടെ അയൽവാസികളുടെ സഹായം തേടിയ അവർ ഗേറ്റ് തകർത്ത് അകത്ത് കടന്നപ്പോഴാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 'ഇനി നിങ്ങൾ ഒരിക്കലും സ്കൂളിൽ പോകാൻ വൈകില്ല. ലോകത്തിലെ ഏറ്റവും മികച്ച സമ്മാനം. ഹാപി ബെർത് ഡേ മമി ജി' എന്ന് കുട്ടി കുറിപ്പെഴുതിയിരുന്നു.

ഇപ്പോൾ കുട്ടിയുടെ മാതാവ് ഒന്നും പറയാനുള്ള അവസ്ഥയിലല്ല, അതുകൊണ്ട് ഞങ്ങൾ അവരോട് ഇതുവരെ സംസാരിച്ചിട്ടില്ല. അയൽക്കാരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. യുവതിയുടെ ഭർത്താവ് മൂന്ന് വർഷം മുമ്പ് മരിച്ചിരുന്നു. തുടർന്ന് അവർക്ക് അധ്യാപികയായി നിയമനം ലഭിക്കുകയായിരുന്നു. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന മൂത്ത മകൾ അമ്മാവനോടൊപ്പമാണ് താമസിക്കുന്നത്. പോസ്റ്റ്‌മോർടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു', ബെഹ്‌റോർ പൊലീസ് സ്റ്റേഷൻ എസ്എച്ഒ വീരേന്ദ്ര പറഞ്ഞു.

Keywords: Rajasthan: Upset over mother’s scolding, teenager kills self in Alwar, National, Jaipur, Rajasthan, News, Top-Headlines, Latest-News, Mother, Birthday Celebration, Son, Dead, Police, Student, Postmortem.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia