SWISS-TOWER 24/07/2023

Appeal | ജയ്പൂര്‍ സ്‌ഫോടന കേസ്; 4 പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈകോടതി വിധിക്കെതിരെ അപീല്‍ നല്‍കുമെന്ന് അശോക് ഗെഹ്ലോട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ജയ്പൂര്‍ സ്‌ഫോടന കേസില്‍ നാല് മുസ്ലിം യുവാക്കളെ കുറ്റവിമുക്തരാക്കിയ ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപീല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് രാജസ്താന്‍ സര്‍കാര്‍. മുഖ്യമന്ത്രി അശോക് ഗെഹ്ലോടാണ് ഇക്കാര്യം അറിയിച്ചത്. ഗെഹ്ലോടിന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.

കേസില്‍ ഹാജരായ അഡീഷനല്‍ അഡ്വകറ്റ് ജെനറല്‍ രാജേന്ദ്ര യാദവിനെ പുറത്താക്കാനും യോഗം തീരുമാനിച്ചു. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്നാണ് സര്‍കാര്‍ നിലപാടെന്നും അതിനാല്‍ എത്രയും പെട്ടെന്ന് സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തില്‍ ചീഫ് സെക്രടറി ഉഷ ശര്‍മ, ആഭ്യന്തര വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി ആനന്ദ് കുമാര്‍, ഡിജിപി ഉമേഷ് മിശ്ര, തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ എന്നിവരെല്ലാം പങ്കെടുത്തിരുന്നു.

നേരത്തെ ജയ്പൂര്‍ സ്‌ഫോടനകേസില്‍ ശിക്ഷിക്കപ്പെട്ട നാല് മുസ്ലിം യുവാക്കളെ രാജസ്താന്‍ ഹൈകോടതി കുറ്റവിമുക്തരാക്കിയിരുന്നു. സര്‍വാര്‍ ആസ്മി, മുഹമ്മദ് സെയ്ഫ്, സെയ്ഫുര്‍ റഹ് മാന്‍, സല്‍മാന്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. നേരത്തെ കേസില്‍ നാല് പേര്‍ക്കും കീഴ്‌ക്കോടതി വധശിക്ഷ വിധിച്ചിരുന്നു.

Aster mims 04/11/2022
Appeal | ജയ്പൂര്‍ സ്‌ഫോടന കേസ്; 4 പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈകോടതി വിധിക്കെതിരെ അപീല്‍ നല്‍കുമെന്ന് അശോക് ഗെഹ്ലോട്

കേസന്വേഷിച്ച ഭീകരവിരുദ്ധ സ്‌ക്വാഡിനെതിരെ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. കേസില്‍ മതിയായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ അന്വേഷണ സംഘം പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. ബുധനാഴ്ചയാണ് കേസില്‍ നിര്‍ണായക വിധി പുറത്ത് വന്നതിന്.

2019 ഡിസംബര്‍ 20നാണ് പ്രത്യേക കോടതി നാല് പേരെയും വധശിക്ഷക്ക് വിധിച്ചത്. നാല് യുവാക്കളെയും മന:പൂര്‍വം കേസില്‍ കുടുക്കുകയാണെന്ന ആരോപണം കുടുംബാംഗങ്ങള്‍ ഉന്നയിച്ചിരുന്നു. അസോസിയേഷന്‍ ഫോര്‍ സിവില്‍ റെറ്റസ് പ്രൊടക്ഷനാണ് കേസില്‍ നാല് യുവാക്കള്‍ക്കും വേണ്ടി പോരാടിയത്. ജയ്പൂര്‍ സ്‌ഫോടനത്തില്‍ 71 പേര്‍ മരിക്കുകയും 185 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Keywords:  Rajasthan to appeal in SC against 2008 Jaipur serial blast case acquittal: CM, New Delhi, News, Politics, Accused, Appeal, Supreme Court of India, Chief Minister, Meeting, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia