Changes Gender | പ്രണയിനിയെ സ്വന്തമാക്കാൻ അധ്യാപിക ലിംഗമാറ്റം നടത്തി പുരുഷനായി; സ്‌കൂൾ വിദ്യാർഥിനിയെ വിവാഹം കഴിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭരത്പൂർ: (www.kvartha.com) രാജസ്താനിൽ വനിതാ അധ്യാപിക വിദ്യാർഥിനിയെ വിവാഹം കഴിക്കുന്നതിനായി ലിംഗഭേദം മാറ്റി. ഭരത്പൂർ ജില്ലയിലെ കായിക അധ്യാപികയായ മീര കുന്തൽ സ്വന്തം സ്കൂളിലെ വിദ്യാർഥിനിയായ കൽപനയുമായി പ്രണയത്തിലാവുകയും അവളെ വിവാഹം കഴിക്കാൻ വേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനാവുകയും ആയിരുന്നു. രണ്ട് ദിവസം മുമ്പാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. ഇപ്പോൾ ആരവ് എന്ന പേരാണ് അധ്യാപിക സ്വീകരിച്ചിരിക്കുന്നത്.          

Aster mims 04/11/2022

Changes Gender | പ്രണയിനിയെ സ്വന്തമാക്കാൻ അധ്യാപിക ലിംഗമാറ്റം നടത്തി പുരുഷനായി; സ്‌കൂൾ വിദ്യാർഥിനിയെ വിവാഹം കഴിച്ചു

പ്രണയത്തിൽ എല്ലാം ന്യായമാണെന്നും അതിനാലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതെന്നും ആരവ് പറഞ്ഞു. 'സ്‌കൂൾ കളിക്കളത്തിൽ വെച്ചുള്ള സംസാരങ്ങൾ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഞാൻ ജനിച്ചത് പെണ്ണായാണ്, പക്ഷേ ഞാൻ എപ്പോഴും ഒരു ആൺകുട്ടിയാണെന്നാണ് കരുതിയത്. എന്റെ ലിംഗഭേദം മാറ്റാൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. 2019 ഡിസംബറിൽ എന്റെ ആദ്യത്തെ ശസ്ത്രക്രിയ നടത്തി, അവസാനത്തെ ശസ്ത്രക്രിയ 2021ൽ ആയിരുന്നു', ആരവ് വ്യക്തമാക്കി.

ആരവുമായി താൻ ആദ്യം മുതൽ പ്രണയത്തിലായിരുന്നുവെന്നും ശസ്ത്രക്രിയ നടത്തിയില്ലെങ്കിലും വിവാഹം കഴിക്കുമായിരുന്നുവെന്നും വധു കൽപന പറഞ്ഞു. അതേസമയം ഇരുവരുടെയും മാതാപിതാക്കൾ ഈ വിവാഹം അംഗീകരിച്ചതായും കുടുംബത്തിൽ പ്രശ്നനങ്ങൾ ഒന്നുമില്ലെന്നും മാധ്യമങ്ങൾ റിപോർട് ചെയ്തു.

Keywords: Rajasthan Teacher Changes Gender To Marry Student, National,Rajasthan,News,Top-Headlines,Latest-News,Report,Teacher,Marriage,Student.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia