Transformation | വേറിട്ട പ്രണയകഥ: വിദ്യാര്‍ഥിനിയെ വിവാഹം ചെയ്യാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറി അധ്യാപിക

 



ദിസ്പൂര്‍: (www.kvartha.com) വിദ്യാര്‍ഥിനിയെ വിവാഹം ചെയ്യാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറി സമൂഹ മാധ്യമങ്ങളെ ഞെട്ടിച്ചിരിക്കുകയാണ് ഒരു അധ്യാപിക. പ്രണയം അന്ധമാണെന്ന് തെളിയിക്കുന്ന അപൂര്‍വ സംഭവമാണ് രാജസ്താനിലെ ഭരത്പൂരില്‍ നിന്ന് പുറത്തുവരുന്നത്. ജില്ലയിലാകെ ചര്‍ചാ വിഷയമായി മാറിയിരിക്കുകയാണ് ഈ വേറിട്ട പ്രണയകഥ.

Transformation | വേറിട്ട പ്രണയകഥ: വിദ്യാര്‍ഥിനിയെ വിവാഹം ചെയ്യാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറി അധ്യാപിക


ഭരത്പൂരിലെ ഒരു സെകന്‍ഡറി സ്‌കൂളില്‍ പിടി അധ്യാപികയായി ജോലി ചെയ്യുകയാണ് മീര. ഈ സ്‌കൂളിലാണ് കല്‍പന എന്ന വിദ്യാര്‍ഥിനി പഠിക്കുന്നത്. കബഡി താരമാണ് കല്‍പന, ദേശീയ തലത്തില്‍ മൂന്ന് തവണ കളിച്ചിട്ടുണ്ട്. കളിക്കളത്തില്‍ വച്ചുള്ള സംസാരങ്ങള്‍ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവെന്ന് ഇരുവരും പറയുന്നു.

Transformation | വേറിട്ട പ്രണയകഥ: വിദ്യാര്‍ഥിനിയെ വിവാഹം ചെയ്യാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറി അധ്യാപിക


വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന് ശേഷം മീര മുന്‍കൈ എടുത്ത് ലിംഗമാറ്റം നടത്താന്‍ തീരുമാനിച്ചു. ഇതിനായി ശസ്ത്രക്രിയയ്ക്ക് വിധേയമായി. സര്‍ജറിക്ക് ശേഷം മീര ആരവ് ആയി. ഇതിന് ശേഷമാണ് കല്‍പനയും ആരവും വിവാഹിതരായത്. ആരവുമായി താന്‍ ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നും ശസ്ത്രക്രിയ നടത്തിയില്ലെങ്കിലും വിവാഹം കഴിക്കുമായിരുന്നുവെന്നും വധു കല്‍പന പറഞ്ഞു. തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ഇരുവരും തമ്മില്‍ വിവാഹിതരായത്. 

ജനിച്ചത് പെണ്ണായിട്ടാണെങ്കിലും ഞാന്‍ എപ്പോഴും വിചാരിച്ചത് ആണ്‍കുട്ടിയാണെന്നാണെന്നും ലിംഗമാറ്റം ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്നും 2019 ഡിസംബറില്‍ എന്റെ ആദ്യത്തെ ശസ്ത്രക്രിയ നടത്തിയെന്നും ആരവ് പറയുന്നു. ആരവിന് വിവാഹിതരായ നാല് മൂത്ത സഹോദരിമാരാണ് ഉള്ളത്. 

അതേസമയം, ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തില്‍ എതിര്‍പൊന്നും പ്രകടിപ്പിച്ചില്ലെന്നതാണ് കൗതുകകരമായ കാര്യം. 

Keywords: News,National,India,Rajasthan,Local-News,Teacher,Student,Marriage,Social-Media,Love, Rajasthan Teacher Changes Gender To Marry: 'Everything's Fair In Love'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia