വീണ്ടും ഒത്തുകളി വിവാദം: രാജസ്ഥാന്‍ റോയല്‍സ് താരത്തെ ഒത്തുകളിക്കായി സമീപിച്ചു

 


ഡെല്‍ഹി: (www.kvartha.com 10/04/2015) വീണ്ടും ഒത്തുകളി വിവാദം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എട്ടാം സീസണ്‍ തുടങ്ങിയപ്പോള്‍ തന്നെ ഒത്തുകളി വിവാദവും തലപൊക്കി തുടങ്ങി. രാജസ്ഥാന്‍ റോയല്‍സ് ആണ് ഒത്തുകളി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

തങ്ങളുടെ ആദ്യ മത്സരം കളിക്കാന്‍ ഒരുങ്ങുന്നതിനിടെ ഒത്തുകളിക്കണമെന്നാവശ്യപ്പെട്ട് ടീമിലെ ഒരംഗത്തെ രഞ്ജി ട്രോഫി താരം സമീപിച്ചതായാണ് രാജസ്ഥാന്‍ റോയല്‍സ് വെളിപ്പെടുത്തിയിരിക്കുന്നത്. ട്വന്റി 20 ലീഗിന്റെ ഭാഗമല്ലാത്ത താരമാണ് ഓഫര്‍ മുന്നോട്ടു വെച്ചത്. എന്നാല്‍ ഓഫര്‍ സ്വീകരിക്കാതെ റോയല്‍സ് താരം ഇക്കാര്യം ടീമിന്റെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. തുടര്‍ന്ന് ടീം ഉദ്യോഗസ്ഥന്‍ ഇക്കാര്യം ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിച്ചുവെന്നാണ് വിവരം.

മാര്‍ച്ചിലാണ് സംഭവം നടന്നത്. രഞ്ജി ട്രോഫി മത്സരത്തിനിടെ തനിക്കൊപ്പം ഡ്രസിംഗ് റൂം പങ്കിട്ടയാളാണ് ഒത്തുകളിക്കാനുള്ള ഓഫറുമായെത്തിയത്. എന്നാല്‍ തന്നോട് അയാള്‍ ഇക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ തമാശ പറയുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഒത്തുകളിച്ചാല്‍ പണമുണ്ടാക്കാമെന്ന് പറഞ്ഞതോടെയാണ് തനിക്ക് കാര്യം പിടികിട്ടിയതെന്നും രാജസ്ഥാന്‍ താരം പറഞ്ഞു. അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ അഴിമതി വിരുദ്ധ സമിതിയുടെ ചെയര്‍മാന്‍ രവി സവാനി വിസമ്മതിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഏഴാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായിരുന്ന ശ്രീശാന്ത്,അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവര്‍ ഒത്തുകളിയെ തുടര്‍ന്ന് അറസ്റ്റിലായിരുന്നു. ഇതോടെ താരങ്ങള്‍ മത്സരങ്ങളില്‍ നിന്നും പുറത്താവുകയും ചെയ്തു.
വീണ്ടും ഒത്തുകളി വിവാദം: രാജസ്ഥാന്‍ റോയല്‍സ് താരത്തെ ഒത്തുകളിക്കായി സമീപിച്ചു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Rajasthan Royals player offered money by Ranji teammate to fix IPL 8 matches, New Delhi, Allegation, Arrest, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia