Infant Died | സര്‍കാര്‍ ആശുപത്രിയില്‍ നവജാത ശിശു പൊള്ളലേറ്റ് മരിച്ചു; 2 ജീവനക്കാര്‍ക്കെതിരെ നടപടി
Oct 27, 2022, 13:20 IST
ADVERTISEMENT
ജയ്പൂര്‍: (www.kvartha.com) രാജസ്താനിലെ ഭില്‍വാരയിലെ സര്‍കാര്‍ ആശുപത്രിയില്‍ നവജാത ശിശു പൊള്ളലേറ്റ് മരിച്ചു. മറ്റൊരു കുട്ടിക്ക് പൊള്ളലേറ്റു. നവജാത ശിശു സംരക്ഷണ യൂനിറ്റിലെ 'വാര്‍മറില്‍' നിന്നുള്ള അമിത ചൂടേറ്റാണ് കുഞ്ഞ് മരിച്ചതെന്നാണ് വിവരം. ബുധനാഴ്ചയാണ് സംഭവം.
മഹാത്മാഗാന്ധി (എംജി) സര്‍കാര്‍ ആശുപത്രിയിലെ മാതൃ-ശിശു വിഭാഗത്തിലെ നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂനിറ്റില്‍ 21 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ഭാരക്കുറവുള്ളതിനാല്‍ ഒക്ടോബര്‍ അഞ്ചിന് കുട്ടിയെ എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി വാര്‍മറില്‍ നിന്നും അമിത ചൂടേറ്റ കുട്ടി ബുധനാഴ്ച പുലര്‍ചെയോടെ മരിച്ചുവെന്നാണ് റിപോര്‍ട്.
കുടുംബാംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് ഗുരുതര പിഴവില്‍ രണ്ട് കരാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും അന്വേഷണ സമിതി രൂപീകരിക്കുകയും ചെയ്തു. സമിതിയുടെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

