എം എല്‍ എയുടെ മകന്‍ ഓടിച്ച ബി.എം.ഡബ്‌ളിയു കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ചു

 


ജയ്പൂര്‍: (www.kvartha.com 02.07.2016) എം എല്‍ എയുടെ മകന്‍ ഓടിച്ച ബി.എം.ഡബ്‌ളിയു കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയായിരുന്നു സംഭവം. പോലീസ് വാനിലുണ്ടായിരുന്ന ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ക്കും മൂന്നു പോലീസുകാര്‍ക്കും ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒരാള്‍ക്കുമാണ് പരിക്കേറ്റത്.

രാജസ്ഥാനിലെ സ്വതന്ത്ര എം.എല്‍.എയുടെ മകന്‍ ഓടിച്ച ബി.എം.ഡബ്‌ളിയു കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു കയറുകയായിരുന്നു. സികറില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എ നന്ദ് കിഷോര്‍ മെഹ്‌റിയയുടെ മകന്‍ സിദ്ധാര്‍ത്ഥ് മെഹ്‌റിയ ഓടിച്ച കാര്‍ റോഡരുകില്‍ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും പോലീസ് വാനിലും ഇടിക്കുകയായിരുന്നു.

സിദ്ധാര്‍ത്ഥും ബന്ധുവായ ജയന്തും ജലുപുരയിലെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അമിത വേഗതിയിലായിരുന്ന കാര്‍ അശോക് നഗര്‍ പോലീസ് സ്‌റ്റേഷന് സമീപത്ത് വച്ച് റോഡിന്റെ വശത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയെ തട്ടിത്തെറിപ്പിച്ച് പോലീസ് വാനിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഓട്ടോറിക്ഷയെ സംഭവ സ്ഥലത്തുനിന്നും 200 മീറ്ററോളം വലിച്ചുകൊണ്ടുപോയി.

ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. കാറിന്റെ മുന്‍വശവും തകര്‍ന്നിട്ടുണ്ട്. ഓട്ടോറിക്ഷയില്‍ കിടന്ന് ഉറങ്ങുകയായിരുന്നവരാണ് മരിച്ചത്. പരിക്കേറ്റവരെ എസ് എം എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എ എസ് ഐയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. മറ്റു മൂന്നു പോലീസുകാരുടെ പരിക്ക് ഗുരുതരമല്ല.

അതേസമയം സംഭവ സമയത്ത് സിദ്ധാര്‍ത്ഥ മദ്യപിച്ചിരുന്നതായി ഡി സി പി യോഗേഷ് ഗോയല്‍ പറഞ്ഞു. കാറില്‍ നാലുപേര്‍ ഉണ്ടായിരുന്നുവെന്നും ഇതില്‍ രണ്ടുപേര്‍ അപകടം ഉണ്ടായ ഉടനെ രക്ഷപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ സിദ്ധാര്‍ത്ഥിനേയും ജയന്തിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം ചോദ്യം ചെയ്യലില്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നാണ് സിദ്ധാര്‍ത്ഥ് പറഞ്ഞത്. രാത്രി ആയതിനാലും മഴ ഉണ്ടായിരുന്നതിനാലും റോഡില്‍ പ്രകാശം ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

അമിത വേഗതയില്‍ വന്ന ഓട്ടോറിക്ഷ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ തന്റെ കാറില്‍ വന്നിടിക്കുകയായിരുന്നുവെന്നും പിന്നീട് കാര്‍ പോലീസ് വാനില്‍ ഇടിച്ചുവെന്നുമാണ് സിദ്ധാര്‍ത്ഥ് പോലീസിന് മൊഴി നല്‍കിയത്.

എം എല്‍ എയുടെ മകന്‍ ഓടിച്ച ബി.എം.ഡബ്‌ളിയു കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ചു

Also Read:
27 ാം രാവില്‍ പ്രാര്‍ത്ഥനാനിരതരായി വിശ്വാസികള്‍; സിയാറത്തിനും മറ്റുമായി എത്തിയത് ആയിരങ്ങള്‍

Keywords:  Rajasthan MLA's son allegedly rams BMW into auto; 3 killed, 5 injured, Nandkishore Maharia,Jaipur, Police, hospital, Treatment, Police Station, Rain, C-scheme area,Autorickshaw , National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia