ADVERTISEMENT
ജയ്പുര്‍: (www.kvartha.com 21.06.2016) മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങ്ങിനെ തെറിവിളിച്ചു മുതിര്‍ന്ന ബിജെപി നേതാവും രാജസ്ഥാന്‍ ആഭ്യന്തരമന്ത്രിയുമായ ഗുലാബ് ചന്ദ് കടാരിയ.
പ്രസംഗത്തിനിടെയാണ് ഹിന്ദിയിലെ തെറിവാക്ക് മന്‍മോഹന്‍ സിംഗിനെതിരെ ഉപയോഗിച്ചത്.
ഇതു ടിവി ക്യാമറകളില്‍ ക്യത്യമായി ഒപ്പിയെടുക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും മന്‍മോഹന്‍ സിങ്ങിനെയും താരതമ്യപ്പെടുത്തുന്നതിനിടെയാണ് ഹിന്ദിയിലെ തെറിവാക്ക് ഉപയോഗിച്ചത്. സംഭവം വിവാദമായതോടെ മന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.
ആഭ്യന്ത്രമന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നു മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു. ബിജെപി നേതാക്കളുടെ മാനസിക നിലവാരം തകര്‍ന്നതിന്റെ ഉദാഹരണമാണ് ഈ തെറിവിളിയെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Keywords: Jaipur, Rajasthan, National, India, BJP, Minister, Manmohan Singh, Narendra Modi, Prime Minister, Congress, Leaders,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.