SWISS-TOWER 24/07/2023

Student Missing | 'എനിക്കിനി പഠിക്കേണ്ട, വര്‍ഷത്തിലൊരിക്കല്‍ നിങ്ങളെ വിളിക്കാം'; കയ്യിലുള്ള 8000 രൂപയുമായി പോകുന്നുവെന്ന് സന്ദേശമയച്ച് വിദ്യാര്‍ഥി നാടുവിട്ടു; മകനെ കണാനില്ലെന്ന പരാതിയുമായി പിതാവ്

 


ADVERTISEMENT

കോട്ട: (KVARTHA) രാജസ്താനിലെ കോട്ടയിലെ കോചിംഗ് സെന്ററുകളില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന മാനസിക സമ്മര്‍ദം വലിയ ചര്‍ചയായിരുന്നു. നിരവധി കുട്ടികളാണ് സമ്മര്‍ദം താങ്ങാനാകാതെ ഇവിടെനിന്ന് ജീവനൊടുക്കുകയോ നാടുവിടുകയോ ചെയ്യുന്നതെന്നാണ് റിപോര്‍ടുകള്‍. ഇപ്പോഴിതാ, മാതാപിതാക്കള്‍ക്കായി സഹപാഠിയുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമയച്ചതിന് പിന്നാലെ രാജസ്താനിലെ കോട്ടയിലുള്ള മറ്റൊരു വിദ്യാര്‍ഥിയും കയ്യിലുള്ള പണവുമായി നാടുവിട്ടു.

ഗംഗറാംപൂരിലെ ബമന്‍വാസില്‍ നിന്നുള്ള രാജേന്ദ്ര മീണ(19)യെയാണ് കാണാതായത്. കോട്ടയില്‍ മെഡികല്‍ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുകയായിരുന്നു രാജേന്ദ്ര മീണ. ഇതിനിടെയാണ് സംഭവം. രാജേന്ദ്രന്റെ പിതാവ് ജഗദീഷ് തന്റെ മകനെ കാണാനില്ലെന്ന് പരാതി നല്‍കിയതായി പൊലീസ് അറിയിച്ചു. പിന്നാലെയാണ് മാതിപിതാക്കള്‍ക്കായി സഹപാഠിയുടെ മൊബൈലിലേക്ക് സന്ദേശം അയച്ചത്.

Student Missing | 'എനിക്കിനി പഠിക്കേണ്ട, വര്‍ഷത്തിലൊരിക്കല്‍ നിങ്ങളെ വിളിക്കാം'; കയ്യിലുള്ള 8000 രൂപയുമായി പോകുന്നുവെന്ന് സന്ദേശമയച്ച് വിദ്യാര്‍ഥി നാടുവിട്ടു; മകനെ കണാനില്ലെന്ന പരാതിയുമായി പിതാവ്

'എനിക്കിനി പഠിക്കേണ്ട. അഞ്ച് വര്‍ഷത്തേക്ക് ഞാന്‍ നാടുവിടുകയാണ്. എന്റെ കയ്യില്‍ 8,000 രൂപയുണ്ട്. വര്‍ഷത്തിലൊരിക്കല്‍ നിങ്ങളെ വിളിക്കാം. അമ്മ ഒരിക്കലും വിഷമിക്കരുത്. ഞാന്‍ കടുംകൈയൊന്നും ചെയ്യില്ല. എന്റെ മൊബൈല്‍ ഫോണ്‍ വില്‍ക്കുകയാണ്. സിം കാര്‍ഡും നശിപ്പിക്കും. നിങ്ങളുടെ എല്ലാവരുടെയും നമ്പര്‍ എന്റെ കൈവശമുണ്ട്. വര്‍ഷത്തിലൊരിക്കല്‍ നിങ്ങളെ വിളിക്കും'- 19 കാരനായ വിദ്യാര്‍ഥി രാജേന്ദ്ര മീണ മാതാപിക്കള്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു.

മേയ് ആറിനാണ് വിദ്യാര്‍ഥിയെ കാണാതായത്. ഉച്ചക്ക് 1.30ന് കോട്ടയിലെ പേയിംഗ് ഗസ്റ്റ് താമസസ്ഥലത്ത് നിന്ന് ഇയാള്‍ ഇറങ്ങിയെന്നാണ് രാജേന്ദ്രയുടെ പിതാവ് പറയുന്നത്. വിദ്യാര്‍ഥിയെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.

Keywords: News, National, National-News, Rajasthan News, NEET, Kota, Student, Missing, Send, Message, Parents, Police, Complaint, Coaching, Rajasthan: Kota student missing after send message to parents.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia