Candidate | നിയമസഭാ തിരഞ്ഞെടുപ്പ്: രാജസ്താനില്‍ സ്ഥാനാര്‍ഥികളുടെ രണ്ടാം പട്ടിക പുറത്തുവിട്ട് ബിജെപി; മത്സരിക്കുന്നവരില്‍ വസുന്ധര രാജെ സിന്ധ്യയും
Oct 21, 2023, 16:45 IST
ജയ്പുര്‍: (KVARTHA) നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ രാജസ്താനില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ രണ്ടാം പട്ടിക പുറത്തുവിട്ടു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ വസുന്ധര രാജെ സിന്ധ്യ ഉള്‍പെടെ 83 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്.
കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്തുമായി തര്‍ക്കത്തിലായിരുന്നു വസുന്ധര. 2018ല്‍ ശെഖാവത്തിനെ രാജസ്താനിലെ ബിജെപിയുടെ അധ്യക്ഷനായി നിയമിച്ചതിനെ വസുന്ധര എതിര്‍ത്തിരുന്നു. അതിനു ശേഷം ഇരുനേതാക്കളും ഇടപഴകിയിട്ടില്ല. ശെഖാവത്തിന്റെ നിയമനം 2018ലെ തിരഞ്ഞെടുപ്പില്‍ ജാട്ട് സമുദായത്തെ പാര്‍ടിയില്‍ നിന്ന് അകറ്റുമെന്നായിരുന്നു ആരോപണം.
ഝാല്‍റാപാഠന്‍ മണ്ഡലത്തില്‍നിന്നു തന്നെയാണ് ഇക്കുറിയും വസുന്ധര ജനവിധി തേടുന്നത്. ആംബറില്‍നിന്ന് സതീഷ് പുനിയയും താരാനഗറില്‍നിന്ന് രാജേന്ദ്ര റാഥോഡും മത്സരിക്കും. കോണ്‍ഗ്രസില്‍നിന്നു ബിജെപിയിലെത്തിയ ജ്യോതി മിര്‍ധ നാഗൗര്‍ സീറ്റിലാണു മത്സരിക്കുന്നത്.
കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്തുമായി തര്‍ക്കത്തിലായിരുന്നു വസുന്ധര. 2018ല്‍ ശെഖാവത്തിനെ രാജസ്താനിലെ ബിജെപിയുടെ അധ്യക്ഷനായി നിയമിച്ചതിനെ വസുന്ധര എതിര്‍ത്തിരുന്നു. അതിനു ശേഷം ഇരുനേതാക്കളും ഇടപഴകിയിട്ടില്ല. ശെഖാവത്തിന്റെ നിയമനം 2018ലെ തിരഞ്ഞെടുപ്പില്‍ ജാട്ട് സമുദായത്തെ പാര്‍ടിയില്‍ നിന്ന് അകറ്റുമെന്നായിരുന്നു ആരോപണം.
ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് വസുന്ധരയെ ഒഴിവാക്കിയതിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. വസുന്ധരയുടെ അനുയായികളും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ടി അധ്യക്ഷന്‍ ജെപി നദ്ദയും പങ്കെടുത്ത പാര്‍ടി യോഗത്തിലാണ് വസുന്ധരയുടെ സ്ഥാനാര്‍ഥിത്വ കാര്യത്തില്‍ തീരുമാനമായത്.
കോണ്‍ഗ്രസ് അധികാരത്തിലുള്ള രാജസ്താനില്‍ നവംബര്‍ 23-നാണ് 200 അംഗ നിയമസഭയിലേക്കുള്ള വോടെടുപ്പ്. ഡിസംബര്‍ മൂന്നിനു ഫലം പ്രഖ്യാപിക്കും. സംസ്ഥാനത്ത് ബിജെപി നടത്തിയ പരിവര്‍ത്തന്‍ യാത്രയുടെ അവസാനഘട്ടത്തില്‍ വസുന്ധര വിട്ടുനിന്നത് ചര്‍ചയായിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി ഉയര്‍ത്തിക്കാട്ടാത്തതാണ് വസുന്ധരയുടെ അതൃപ്തിക്കു കാരണമെന്ന റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.

വസുന്ധര രാജെ സിന്ധ്യയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി ദേശീയ നേതൃത്വത്തിനു വിമുഖതയുണ്ടെന്നാണ് സൂചന. പകരം, കൂട്ടായ നേതൃത്വമെന്ന നിലയില്‍ സംസ്ഥാനത്തെ മുന്‍നിര നേതാക്കളെ അണിനിരത്താനാണ് താല്‍പര്യം. വസുന്ധര രാജെയും സംസ്ഥാന അധ്യക്ഷന്‍ സതീഷ് പുനിയ, കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിലുള്ള പോരാണ് ബിജെപിക്കു പാരയാകുന്നത്.
ഗ്വാളിയോറിലെ മുന്‍ ഭരണാധികാരികളായ സിന്ധ്യ രാജകുടുംബത്തിലെ അംഗമാണ് വസുന്ധര. അവരുടെ അമ്മ വിജയരാജെ സിന്ധ്യ ഭാരതീയ ജനസംഘത്തിലും (BJS) പിന്നീട് ബിജെപിയിലും പ്രവര്‍ത്തിച്ചു. അവരുടെ സഹോദരന്‍ മാധവറാവു സിന്ധ്യ കോണ്‍ഗ്രസ് നേതാവായിരുന്നു.
അഞ്ച് തവണ എംഎല്‍എയായ നര്‍പത് സിങ് രാജ്‌വിയെയും ആദ്യ പട്ടികയില്‍ ഉള്‍വെടുത്തിയിരുന്നില്ല. ഇപ്പോഴത്തെ പട്ടികയില്‍ രാജ്‌വിയുമുണ്ട്. ഭൈറോണ്‍സിങ് ശെഖാവത്തിന്റെ മരുമകനാണ് നര്‍പത് സിങ് രാജ് വി. ആദ്യ ഘട്ടത്തില്‍ ഇദ്ദേഹത്തെ ഒഴിവാക്കിയതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാരാണെന്ന് പ്രഖ്യാപിക്കാതെ മോദിയുടെ പ്രതിഛായയുടെ പേരില്‍ വോടു തേടി മറ്റു സംസ്ഥാനങ്ങളില്‍ വിജയിച്ച തന്ത്രം ഇവിടെയും പയറ്റാമെന്ന കണക്കു കൂട്ടലാണ് ബിജെപി നടത്തുന്നത്. 2018ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോടു തോറ്റെങ്കിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 25 സീറ്റും നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു, ബിജെപി. അതിനു ശേഷം നടന്ന ഏഴ് ഉപതിരഞ്ഞെടുപ്പുകളില്‍ അഞ്ചിലും തോറ്റു.
Keywords: Rajasthan Election 2023: Vasundhara Raje back in BJP's scheme of things, Rajasthan, News, Rajasthan Election, Vasundhara Raje, BJP, Controversy, Politics, Prime Minister, Meeting, Congress, National News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.