കൊച്ചുമകന് കോവിഡ് പകരുമെന്ന ഭയം പ്രകടിപ്പിച്ചതിന് പിന്നാലെ വയോധിക ദമ്പതികള്‍ റെയില്‍വേ ട്രാകില്‍ മരിച്ചനിലയില്‍
May 3, 2021, 18:26 IST
ജയ്പുര്‍: (www.kvartha.com 03.05.2021) കൊച്ചുമകന് കോവിഡ് പകരുമെന്ന ഭയത്തില്‍ രോഗബാധിതരായ വയോധിക ദമ്പതികള്‍ റെയില്‍വേ ട്രാകില്‍ ജീവനൊടുക്കിയ നിലയില്‍. രാജസ്ഥാനിലെ പുരോഹിത് കി ടപ്‌രി പ്രദേശത്ത് ഞായറാഴ്ചയാണ് സംഭവം. 75കാരനായ ഹീരാലാല്‍ ബൈര്‍വയും 70കാരിയായ ശാന്തിഭായിയും ആണ് ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചത്. 18കാരനായ കൊച്ചുമകനും മരുമകള്‍ക്കുമൊപ്പമായിരുന്നു ഇരുവരുടേയും താമസം.
ഞായറാഴ്ച അതിരാവിലെ ദമ്പതികള്‍ വീടുവിട്ടിറങ്ങി റെയില്‍വേ ട്രാകിന് മുകളിലെ ചമ്പല്‍ മേല്‍പാലത്തിലെത്തി. ട്രാകിലൂടെ ട്രെയിന്‍ കടന്നുപോകുന്നതിനിടെ ഇരുവരും പാളത്തിലേക്ക് എടുത്തുചാടുകയായിരുന്നുവെന്ന് പൊലീസുകാരനായ രമേശ് ചന്ദ് ശര്‍മ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇരുവരുടെയും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ദമ്പതികളുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിക്കുമെന്ന് പൊലീസ് അറിയിച്ചു.
രാജസ്ഥാനില്‍ കഴിഞ്ഞദിവസം 18,000ത്തില്‍ അധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 159 മരണവും റിപോര്‍ട് ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിരുന്നു.
Keywords: Rajasthan: Elderly Couple Kill Themselves Over Fear of Spreading Coronavirus to Grandson, Jaipur, Rajasthan, News, Local News, Dead Body, Railway Track, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.