Marriage | വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിനിടയില്‍ യുവതി പടികളില്‍ നിന്നും വീണ് കയ്യും കാലും ഒടിഞ്ഞു; വധുവിനെ ആശുപത്രിയിലെത്തി വിവാഹം ചെയ്ത് വരന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ന്യൂഡെല്‍ഹി: (www.kvartha.com) വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വധുവിനെ ആശുപത്രിയിലെത്തി വിവാഹം ചെയ്ത് സമൂഹ മാധ്യമങ്ങളുടെ മനം കവരുകയാണ് വരന്‍. രാംഗഞ്ച്മണ്ടിയിലെ ഭാവ്പുരയില്‍ നിന്നുമുള്ള പങ്കജ് റാത്തോഡാണ് ആ വരന്‍. 

വാരാന്ത്യത്തില്‍ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിനിടയിലാണ് റാവത്ഭട്ടയില്‍ താമസിക്കുന്ന വധു മധു റാത്തോഡിന് പടികളില്‍ നിന്നും വീണ് പരുക്കേറ്റത്. അങ്ങനെ രണ്ട് കൈകള്‍ക്കും കാലുകള്‍ക്കും ഒന്നിലധികം ഒടിവുകളും ഉണ്ടായി. അപകടത്തില്‍ അവളുടെ തലയ്ക്കും പരുക്കേറ്റു. തുടര്‍ന്നാണ് ചികിത്സക്കായി കോട്ടയിലെ എംബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
Aster mims 04/11/2022

അപകടത്തിന് ശേഷം, പങ്കജിന്റെ അച്ഛന്‍ ശിവ്ലാല്‍ റാത്തോഡും മധുവിന്റെ സഹോദരനും ഉള്‍പെടെ വിവാഹക്കാര്യങ്ങളെ കുറിച്ച് ചര്‍ച ചെയ്തു. ആ ചര്‍ചകള്‍ക്കിടയിലാണ് ആശുപത്രിയില്‍ വച്ച് മധുവുമായി വിവാഹം നടത്താനുള്ള ആഗ്രഹത്തെ കുറിച്ച് പങ്കജ് സൂചിപ്പിച്ചത്. അങ്ങനെ ആശുപത്രിയില്‍ വച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 

പങ്കജിന്റെ ഭാര്യാസഹോദരനായ രാകേഷ് റാത്തോഡ് കോട്ടയിലെ താമസക്കാരനായിരുന്നു. അങ്ങനെ, ആശുപത്രിയിലെ വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതം മൂളിയതോടെ മാലയിടല്‍ ചടങ്ങിനും മറ്റു ചടങ്ങുകള്‍ക്കുമായി ഒരു കോടേജ് മുറിയും ബുക് ചെയ്തു. കോടേജില്‍ മുറിയെടുത്ത് അവിടം രാകേഷിന്റെ നേതൃത്വത്തില്‍ അലങ്കരിച്ചു. അങ്ങനെ, വധുവിനെ വാര്‍ഡില്‍ നിന്നും മണ്ഡപത്തിലെത്തിച്ച് വിവാഹം നടന്നു. 

Marriage | വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിനിടയില്‍ യുവതി പടികളില്‍ നിന്നും വീണ് കയ്യും കാലും ഒടിഞ്ഞു; വധുവിനെ ആശുപത്രിയിലെത്തി വിവാഹം ചെയ്ത് വരന്‍


ഞായറാഴ്ച വൈകുന്നേരമാണ് യുവതിയെ വിവാഹം കഴിക്കാന്‍ വേണ്ടി രാംഗഞ്ച്മണ്ടിയില്‍ നിന്ന് കോട്ടയിലെ എംബിഎസ് ആശുപത്രിയിലേക്ക് യുവാവ് എത്തിയത്. വിവാഹത്തിന് കുടുംബാംഗങ്ങളുടെ എല്ലാം സാന്നിധ്യമുണ്ടായിരുന്നു. സാധാരണ വിവാഹത്തിനുണ്ടാകുന്ന എല്ലാ ചടങ്ങുകളോടും കൂടെത്തന്നെയാണ് വിവാഹം നടന്നത്. എന്നാല്‍, മധുവിന് നടക്കാന്‍ സാധിക്കാതിരുന്നതിനാല്‍ അഗ്‌നിക്ക് വലം വയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. പൂര്‍ണമായും ഭേദപ്പെടണമെങ്കില്‍ കുറച്ച് ദിവസം കൂടി യുവതി ആശുപത്രിയില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍.


Keywords:  News,New Delhi,National,India,Bride,Grooms,hospital,Treatment,Social-Media, Rajasthan Bride Suffers Multiple Fractures, Groom Comes To Hospital To Marry Her
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia