നോട്ടുനിരോധിച്ചത് ജനങ്ങള്‍ക്ക് പ്രശ്‌നമേ അല്ല; രാജസ്ഥാന്‍ തെരഞ്ഞെടുപ്പിലും ബി ജെ പിക്ക് മികച്ച ജയം; മുഖ്യമന്ത്രിക്ക് മോഡിയുടെ അഭിനന്ദനം

 


ജയ്പൂര്‍ : (www.kvartha.com 03.12.2016) നോട്ട് നിരോധനം രാജ്യത്തെ ജനങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ലെന്നു വേണം കരുതാന്‍. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോഡി 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് പണമില്ലാതെ നട്ടംതിരിയുന്ന ജനങ്ങളെ കുറിച്ചുള്ള വാര്‍ത്തയായിരുന്നു മാധ്യങ്ങളില്‍ നിറഞ്ഞിരുന്നത്.

നോട്ടുനിരോധിച്ചത് ജനങ്ങള്‍ക്ക് പ്രശ്‌നമേ അല്ല; രാജസ്ഥാന്‍ തെരഞ്ഞെടുപ്പിലും ബി ജെ പിക്ക് മികച്ച ജയം; മുഖ്യമന്ത്രിക്ക് മോഡിയുടെ അഭിനന്ദനം


എന്നാല്‍ നിരോധനത്തിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പുകളില്‍ നോട്ടുനിരോധനം കൊണ്ടുവന്ന പാര്‍ട്ടിക്ക് തന്നെയായിരുന്നു വിജയം. ആദ്യം തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലായിരുന്നു ബി ജെ പി നിഷ്പ്രയാസം ജയിച്ചത്. എന്നാല്‍ അതിന് പിന്നാലെ രാജസ്ഥാനില്‍ നടന്ന തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ച് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് ബി ജെ പി മറുപടി നല്‍കിയിരിക്കുകയാണ്. നോട്ട് നിരോധനത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയമാണ് ബിജെപിയുടേത്. തിരഞ്ഞെടുപ്പ് നടന്ന 37 സീറ്റില്‍ 19 സീറ്റും ബിജെപി നേടി. 14 സീറ്റ് നേടി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തി. ബാക്കിയുളള നാല് സീറ്റുകള്‍ സ്വതന്ത്രരും നേടി.

നവംബര്‍ 29നാണ് രാജസ്ഥാനിലെ 20 ജില്ലകളില്‍ തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് ജില്ലാ പരിഷത്തുകളിലും പത്ത് മുനിസിപ്പല്‍ സീറ്റുകളിലേക്കും 24 പഞ്ചായത്ത് സമിതികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മൂന്ന് ജില്ലാ പരിഷത്ത് സീറ്റില്‍ രണ്ടിടത്ത് ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസും വിജയിച്ചു.

24 പഞ്ചായത്ത് സീറ്റുകളില്‍ 12 സീറ്റുകള്‍ ബിജെപിക്ക് സ്വന്തം. കോണ്‍ഗ്രസിന് പത്ത് സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. സ്വതന്ത്രര്‍ രണ്ടിടത്ത് വിജയിച്ചു. മുനിസിപ്പാലിറ്റികളില്‍ ബിജെപി പത്ത് സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസിന് മൂന്നിടത്ത് മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളു. രണ്ടിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥികളും വിജയിച്ചിട്ടുണ്ട്.

നേരത്തെ ഗുജറാത്തിലെ മുനിസിപ്പല്‍, ജില്ലാപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുകളില്‍ 129 സീറ്റില്‍ 109 സീറ്റിലും ബിജെപി വിജയിച്ചിരുന്നു. മഹാരാഷ്ട്രയിലും ബിജെപി വന്‍ ഭൂരിപക്ഷം നേടിയിരുന്നു. വിജയത്തിനു പിന്നാലെ രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം നിന്ന ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി നന്ദി അറിയിച്ചു. മാത്രമല്ല രാജസ്ഥാനിലെ മികച്ച വിജയത്തിന് മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യയെ അഭിനന്ദിക്കുകയും ചെയ്തു.

അതേസമയം ബിജെപിയുടെ വിജയം ജനങ്ങള്‍ നോട്ട് നിരോധനത്തെ അംഗീകരിക്കുന്നതിന്റെ തെളിവാണെന്ന് പറയാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു.

Also Read:
കത്തിയനിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; ആത്മഹത്യയെന്ന് പോലീസ്

Keywords:  Rajasthan: BJP wins 19 of 37 seats in panchayat and municipal by-polls, Prime Minister, Narendra Modi, Gujrath, Media, Allegation, Congress, Municipality, Chief Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia