Shashi Tharoor | രാജസ്താനെ കര്‍തവ്യസ്താന്‍' എന്ന് പുനര്‍നാമകരണം ചെയ്തുകൂടെ; 'രാജ്പഥ്' പാതയുടെ പേര് 'കര്‍തവ്യപഥ്' എന്നാക്കിയ കേന്ദ്രസര്‍കാര്‍ നടപടിയെ വിമര്‍ശിച്ച് ശശി തരൂര്‍

ന്യൂഡെല്‍ഹി: (www.kvartha.com) 'രാജ്പഥ്' പാതയുടെ പേര് 'കര്‍തവ്യപഥ്' എന്ന് പുനര്‍നാമകരണം ചെയ്ത കേന്ദ്രസര്‍കാര്‍ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. 'രാജസ്താനെ കര്‍തവ്യസ്താന്‍' എന്ന് പുനര്‍നാമകരണം ചെയ്തുകൂടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ശനിയാഴ്ച ട്വിറ്ററിലൂടെയാണ് തരൂര്‍ ഇക്കാര്യം ചോദിച്ചത്. തരൂരിന്റെ ട്വീറ്റ് ചര്‍ചയാകുകയും ചെയ്തു.

Shashi Tharoor | രാജസ്താനെ കര്‍തവ്യസ്താന്‍' എന്ന് പുനര്‍നാമകരണം ചെയ്തുകൂടെ; 'രാജ്പഥ്' പാതയുടെ പേര് 'കര്‍തവ്യപഥ്' എന്നാക്കിയ കേന്ദ്രസര്‍കാര്‍ നടപടിയെ വിമര്‍ശിച്ച് ശശി തരൂര്‍

'രാജ്പഥിനെ കര്‍തവ്യപഥ് എന്നാക്കാമെങ്കില്‍, എല്ലാ രാജ്ഭവനുകളെയും കര്‍തവ്യഭവന്‍ എന്നാക്കിക്കൂടെ. എന്തിന് അവിടെ നിര്‍ത്തണം. രാജസ്താനെ കര്‍തവ്യസ്താന്‍ എന്ന് പുനര്‍നാമകരണം ചെയ്തുകൂടെ' എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
               
Shashi Tharoor | രാജസ്താനെ കര്‍തവ്യസ്താന്‍' എന്ന് പുനര്‍നാമകരണം ചെയ്തുകൂടെ; 'രാജ്പഥ്' പാതയുടെ പേര് 'കര്‍തവ്യപഥ്' എന്നാക്കിയ കേന്ദ്രസര്‍കാര്‍ നടപടിയെ വിമര്‍ശിച്ച് ശശി തരൂര്‍

'എല്ലാ രാജ്ഭവനുകളും ഇനി കര്‍തവ്യഭവനുകള്‍ എന്നറിയപ്പെടുമോ' എന്ന് വെള്ളിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും ചോദിച്ചിരുന്നു.

സെപ്റ്റംബര്‍ എട്ടിനാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായ കര്‍തവ്യപഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. കൊളോണിയല്‍ കാലത്തുനിന്നും നമ്മള്‍ പുറത്തു വന്നിരിക്കുന്നുവെന്നും എല്ലാവരിലും രാജ്യമാണ് മുഖ്യം എന്ന ചിന്ത കര്‍തവ്യപഥ് ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Keywords: ‘Rajasthan as Kartavyasthan?’ Shashi Tharoor's question on Kartavyapath, New Delhi, News, Politics, Shashi Taroor, Prime Minister, Twitter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia