Law Ministry | ജഡ്ജുമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് പ്രവര്‍ത്തിക്കാത്തവര്‍ക്ക് അന്യായമായി ഗുണം ചെയ്യുമെന്ന് നീതിന്യായ വകുപ്പ്; സര്‍ക്കാര്‍ ജീവനക്കാരും സമാനമായ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ഇടയാക്കുമെന്നും വാദം
Dec 25, 2022, 19:56 IST
ന്യൂഡെല്‍ഹി: (www.kvartha.com) സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുന്നത് പ്രവര്‍ത്തിക്കാത്ത ജഡ്ജുമാരുടെ സേവന കാലാവധി വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്നും സര്‍ക്കാര്‍ ജീവനക്കാരും സമാനമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതോടെ അത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും നീതിന്യായ വകുപ്പ് പാര്‍ലമെന്ററി സമിതിയെ അറിയിച്ചു. ജുഡീഷ്യറിയിലെ നിയമനങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനുള്ള നടപടികളോടൊപ്പം ജഡ്ജുമാരുടെ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുന്നതും പരിഗണിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.
സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജുമാരുടെ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കാന്‍ നിര്‍ദേശമില്ലെന്ന് ജൂലൈയില്‍ നിയമമന്ത്രി കിരണ്‍ റിജിജു പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ബിജെപി എംപിയും മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ മോദി അധ്യക്ഷനായ പേഴ്സണല്‍, ലോ, ജസ്റ്റിസ് എന്നീ പാര്‍ലമെന്ററി സമിതി മുമ്പാകെയാണ് നീതിന്യായ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ മുതലായവയ്ക്ക് സമാനമായ ആവശ്യങ്ങള്‍ ഉന്നയിക്കാമെന്നതിനാല്‍ ജഡ്ജുമാരുടെ വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നത് വികലമായ ഫലമുണ്ടാക്കുമെന്ന് നീതിന്യായ വകുപ്പ് പറഞ്ഞു. അതിനാല്‍ ഈ തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് അത് പരിശോധിക്കണമെന്നും അതിന് ശേഷമേ തീരുമാനമെടുക്കാവൂ എന്നും വകുപ്പ് അറിയിച്ചു. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജുമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിനുള്ള സാധ്യത ഉള്‍പ്പെടെയുള്ള ജുഡീഷ്യല്‍ നടപടിക്രമങ്ങളുടെയും പരിഷ്‌കാരങ്ങളുടെയും വിശദാംശങ്ങളും നീതിന്യായ വകുപ്പ് പാര്‍ലമെന്ററി സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Keywords: Latest-News, National, Top-Headlines, Government-of-India, Law, Judge, Supreme Court, High-Court, Retirement, Ministry, 'Raising Judges' Retirement Age May Lead To...'; Law Ministry.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.