Madras HC | 'ഫാഷിസ്റ്റ് ബിജെപി ഡൗണ്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നത് കുറ്റകരമല്ല; മദ്രാസ് ഹൈകോടതി

 


ADVERTISEMENT

ചെന്നൈ: (www.kvartha.com) 'ഫാഷിസ്റ്റ് ബിജെപി ഡൗണ്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നത് കുറ്റകരമല്ലെന്ന് വിധിച്ച് മദ്രാസ് ഹൈകോടതി. തമിഴ്നാട് മുന്‍ ബിജെപി അധ്യക്ഷയും നിലവില്‍ തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലഫ്. ഗവര്‍ണറുമായ തമിഴിസൈ സൗന്ദരരാജന്റെ സാന്നിധ്യത്തില്‍ വിമാനത്തില്‍ വച്ച് ബിജെപി സര്‍കാരിനെതിരെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ ലോയിസ് സോഫിയയ്ക്കെതിരെ രെജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കിക്കൊണ്ടാണ് മദ്രാസ് ഹൈകോടതിയുടെ നിരീക്ഷണം.

Madras HC | 'ഫാഷിസ്റ്റ് ബിജെപി ഡൗണ്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നത് കുറ്റകരമല്ല; മദ്രാസ് ഹൈകോടതി

'ഫാഷിസ്റ്റ് ബിജെപി' എന്ന മുദ്രാവാക്യം മാത്രമാണ് സോഫിയ ഉയര്‍ത്തിയതെന്നും ആ വാക്കുകള്‍ കുറ്റകരമല്ലെന്നും നിസ്സാര സ്വഭാവമുള്ളതാണെന്നുമാണ് മധുര ബെഞ്ചിലെ ജസ്റ്റിസ് പി ധനബാല്‍ വിധിച്ചത്. സംഭവത്തില്‍ ഐപിസി സെക്ഷന്‍ 290 പ്രകാരം കുറ്റം ചുമത്താന്‍ മാത്രം ഒന്നുമില്ലെന്നും കോടതി വ്യക്തമാക്കി.

സപ്രെഷന്‍ ഓഫ് അണ്‍ലോഫുള്‍ ആക്ട്‌സ് എഗെന്‍സ്റ്റ് സേഫ്റ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആക്ട് 1982 പ്രകാരം കേസെടുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ വാദിച്ചപ്പോള്‍, സോഫിയ അക്രമം നടത്തിയിട്ടില്ലാത്തതിനാല്‍ പ്രസ്തുത നിയമം ചുമത്താനാകില്ലെന്നും വെറും വാക്ക് ഉച്ചരിക്കുന്നത് വിമാനത്തിന്റെ സുരക്ഷയെ ബാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Keywords: Raising 'Fascist BJP' Slogan No Offence: Madras High Court, Chennai, News, 'Fascist BJP', Slogan, Madras High Court, Police, Protection, Governor, National News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia