റായ്പൂരില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ രണ്ടുവയസുകാരി മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റായ്പൂര്‍: റായ്പൂരില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ രണ്ടുവയസുകാരി മരിച്ചു.  റായ്പൂരിലെ ദേവേന്ദ്ര നഗറിലാണ് ദയനീയമായ സംഭവം നടന്നത്. തെരുവോരങ്ങളില്‍ കിടന്നുറങ്ങുന്നവരുടെ കുട്ടിയാണ് മൃഗീയമായി മരിച്ചത്.

പണിതുകൊണ്ടിരിക്കുന്ന   കടയ്ക്കകത്ത്  മാതാപിതാക്കളോടും സഹോദരനോടുമൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ നായ്ക്കള്‍ കടിച്ച് കൊണ്ടുപോകുകയായിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിവരം.

പകലന്തിയോളം ജോലി ചെയ്തതിനാല്‍ അവശരായ  മാതാപിതാക്കളായ രാജേഷ് വിശ്വകര്‍മയും രേഷ്മയും പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി. അതിനാല്‍ കുട്ടിയെ നായ കടിച്ച് കൊണ്ടുപോയ കാര്യം അറിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ വഴിയാത്രക്കാരാണ് കുട്ടിയുടെ മൃതദേഹം പാന്‍ദ്രി ഹാത് മാര്‍ക്കറ്റിനുള്ളില്‍ നായ്ക്കള്‍ കടിച്ച് മുറിച്ച നിലയില്‍ കണ്ടെത്തിയത്.
റായ്പൂരില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ രണ്ടുവയസുകാരി മരിച്ചു
കുടുബം ഉറങ്ങിയിരുന്ന കടയുടെ ഷട്ടര്‍ അല്‍പ്പം തുറന്ന്
കിടന്നിരിക്കുകയായിരുന്നു. ഇതിലൂടെയാകാം നായ്ക്കള്‍ അകത്തുകടന്ന് കുട്ടിയെ കടിച്ചെടുത്ത് പോയതെന്നാണ് സംശയിക്കുന്നത്.

കടയില്‍ നിന്നും 500 മീറ്റര്‍ അകലെയായാണ് കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
കാട്ടില്‍ ആനയുടെ അസ്ഥികൂടം കണ്ടെത്തി

Keywords:  Raipur: Baby girl mauled to death by stray dogs, Parents, Brother, Police, Case, Natives, National, House, Kasaragod, Kerala, Project, Indira Awas, Indira Awas Project, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia