Railway Jobs | 2014 മുതല്‍ റെയില്‍വേ 3.5 ലക്ഷം പേർക്ക് തൊഴിൽ നൽകിയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്; '1.4 ലക്ഷം ജോലി നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു'

 


ന്യൂഡെല്‍ഹി: (www.kvartha.com) 2014 നും 2022 നും ഇടയില്‍ ഇന്‍ഡ്യന്‍ റെയില്‍വേ 3,50,204 പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ടെന്നും 1.4 ലക്ഷം പേരെ കൂടി റിക്രൂട് ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു.
                  
Railway Jobs | 2014 മുതല്‍ റെയില്‍വേ 3.5 ലക്ഷം പേർക്ക് തൊഴിൽ നൽകിയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്; '1.4 ലക്ഷം ജോലി നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു'

രാജ്യത്തെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ റെയില്‍വേ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്നും ഈ വര്‍ഷം മാത്രം 18,000 തൊഴിലവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ചോദ്യോത്തര വേളയില്‍ മന്ത്രി പറഞ്ഞു.

2014 നും 2022 നും ഇടയില്‍ ഇന്‍ഡ്യന്‍ റെയില്‍വേ 3,50,204 പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 10 ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി റെയില്‍വേ 1,40,000 തൊഴിലവസരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

1.40 ലക്ഷം തൊഴിലവസരങ്ങള്‍ റിക്രൂട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അവ ഉടന്‍ പൂര്‍ത്തിയാകുമെന്നും വൈഷ്ണവ് പറഞ്ഞു. '10,000 അല്ലെങ്കില്‍ 20,000 തൊഴിലവസരങ്ങളെ കുറിച്ച് പ്രഖ്യാപനങ്ങള്‍ നടത്തുന്ന ആളുകളുണ്ട്, എന്നാല്‍ ഞങ്ങള്‍ നിയമനങ്ങള്‍ നടപ്പാക്കി,' അദ്ദേഹം അംഗങ്ങളോട് പറഞ്ഞു. വിരമിക്കല്‍, രാജി, മരണം മുതലായവ കാരണം ഒഴിവുകള്‍ ഉണ്ടാകുന്നത് ഒരു തുടര്‍ച്ചയായ പ്രക്രിയയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'അത്തരം ഒഴിവുകള്‍ നികത്തുന്നത് ഒരു തുടര്‍ചയായ പ്രക്രിയയാണ്, പ്രവര്‍ത്തന ആവശ്യകതയ്ക്കനുസരിച്ച് റിക്രൂട്മെന്റ് ഏജന്‍സികളുമായി റെയില്‍വേ ഇന്‍ഡന്റുകള്‍ സ്ഥാപിക്കുന്നതിലൂടെ ഇത് നികത്തപ്പെടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍, 10,189 ഉദ്യോഗാര്‍ഥികളെ റിക്രൂട് ചെയ്തു. നിലവില്‍, ഏകദേശം 1,59,062 തസ്തികകളിലേക്ക് ഡയറക്ട് റിക്രൂട്മെന്റ് ഗ്രേഡിലുള്ള ഒഴിവുകളുടെ റിക്രൂട്മെന്റ് / ഒഴിവ് നികത്തല്‍ എന്നിവ വിവിധ ഘട്ടങ്ങളിലാണ്. പതിവ് ഒഴിവുകള്‍ നികത്തുന്നതിന് പുറമേ, നോണ്‍-കോര്‍ പ്രവര്‍ത്തനങ്ങളുടെ ഔട്‌സോഴ്‌സിംഗ് വഴിയും ശാശ്വതമല്ലാത്ത പ്രോജക്ടുകള്‍ കരാര്‍ ഏജന്‍സികള്‍ വഴി നടപ്പിലാക്കുന്നതിലൂടെയും തൊഴില്‍ സൃഷ്ടിക്കപ്പെടുന്നു,' മന്ത്രി പറഞ്ഞു.

Keywords:  Latest-News, National, Top-Headlines, Indian Railway, Railway, Job, Minister, Central Government, Railways provided 3.5 lakh jobs since 2014, process on for providing 1.4 lakh more.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia