Railway | രാമക്ഷേത്രം: അയോധ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് സന്തോഷവാർത്ത; ജനുവരി 19 മുതൽ റെയിൽവേ 1000 പ്രത്യേക ട്രെയിനുകൾ ഓടിക്കും
Dec 16, 2023, 14:12 IST
ന്യൂഡെൽഹി: (KVARTHA) ജനുവരി 22ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് അയോധ്യ ഒരുങ്ങിക്കഴിഞ്ഞു. ഇതിനിടെ ഭക്തർക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരത്തിലധികം പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ ഇന്ത്യൻ റെയിൽവേയും തീരുമാനിച്ചിട്ടുണ്ട്. ഈ ട്രെയിനുകളുടെ സർവീസ് ജനുവരി 19 മുതൽ ആരംഭിക്കുകയും ഉദ്ഘാടനത്തിന് ശേഷം അടുത്ത 100 ദിവസത്തേക്ക് തുടരുകയും ചെയ്യും. തീർഥാടകർക്കായി ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, പൂനെ, കൊൽക്കത്ത, നാഗ്പൂർ, ലഖ്‌നൗ, ജമ്മു എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ നിന്ന് അയോധ്യയിലേക്ക് പ്രത്യേക ട്രെയിനുകൾ ഓടുമെന്ന് ലൈവ് ഹിന്ദുസ്താൻ റിപ്പോർട്ട് ചെയ്തു.
< !- START disable copy paste -->
സ്‌പെഷ്യൽ ട്രെയിനുകൾക്ക് പുറമെ റെയിൽവേയുടെ കാറ്ററിംഗ്, ടിക്കറ്റിംഗ് വിഭാഗവും ഉദ്‌ഘാടനത്തിന്റെ ഈ 10-15 ദിവസങ്ങളിൽ തീർഥാടകർക്ക് രാപ്പകൽ സേവനങ്ങൾ നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഭക്തരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിരവധി ഭക്ഷണശാലകൾ സ്ഥാപിക്കാനും അധികൃതർ പദ്ധതിയിട്ടിട്ടുണ്ട്. അയോധ്യ റെയിൽവേ സ്റ്റേഷനിൽ 50,000 ത്തോളം ആളുകളുടെ പ്രതിദിന സഞ്ചാരം കൈകാര്യം ചെയ്യാൻ ഇപ്പോൾ കഴിയും. ജനുവരി 15-നകം ഇത് പൂർണമായും സജ്ജമാകും.
ജനുവരി 22ന് ‘പ്രാണപ്രതിഷ്ഠ’ എന്ന വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങ് നടക്കും. ശേഷം ഒരു ദിവസം കഴിഞ്ഞ് ജനുവരി 23 മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറക്കും. ക്ഷേത്രവളപ്പിൽ രാംലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളുടെ ഉത്തരവാദിത്തം രാം മന്ദിർ ട്രസ്റ്റിനാണ്. ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്ന ഭക്തർക്ക് 320 അടി ദൂരെ നിന്ന് രാംലല്ലയെ ദർശിക്കാൻ അവസരം ലഭിക്കും. ഒന്നര മുതൽ രണ്ടര ലക്ഷം വരെ ആളുകൾ ഒരു ദിവസം ശ്രീരാമനെ ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Keywords: News, Malayalam News, Railway, Ayodhya Temple, Ram Lalla, PM Narendra Modi, India News, Janury, Railways planning to run over 1,000 special trains to Ayodhya
Keywords: News, Malayalam News, Railway, Ayodhya Temple, Ram Lalla, PM Narendra Modi, India News, Janury, Railways planning to run over 1,000 special trains to Ayodhya
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.