Jobs | റെയില്‍വേയില്‍ അപ്രന്റീസ് ആവാം; ഉദ്യോഗാര്‍ഥികള്‍ക്ക് വന്‍ അവസരം; 7,914 ഒഴിവുകള്‍; വിശദമായറിയാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഇന്ത്യന്‍ റെയില്‍വേ 7,914 അപ്രന്റീസ് ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളില്‍ അപേക്ഷ ക്ഷണിച്ചു. സൗത്ത് സെന്‍ട്രല്‍ റെയില്‍വേ (SCR), സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ (SER), നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ (NWR) എന്നീ സോണുകള്‍ റിക്രൂട്ട്മെന്റിനായി വിജ്ഞാപനങ്ങള്‍ പുറത്തിറക്കി. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 4,103 ഒഴിവുകളും സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ 2,026 ഒഴിവുകളും നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ 1,785 ഒഴിവുകളുമുണ്ട്.
             
Jobs | റെയില്‍വേയില്‍ അപ്രന്റീസ് ആവാം; ഉദ്യോഗാര്‍ഥികള്‍ക്ക് വന്‍ അവസരം; 7,914 ഒഴിവുകള്‍; വിശദമായറിയാം

സുപ്രധാന തീയതികളും ഒഴിവുകളുടെ വിശദാംശങ്ങളും

സൗത്ത് സെന്‍ട്രല്‍ റെയില്‍വേ - 4103 ഒഴിവുകള്‍
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭം - 2022 ഡിസംബര്‍ 30
അവസാന തീയതി - 2023 ജനുവരി 29
           
Jobs | റെയില്‍വേയില്‍ അപ്രന്റീസ് ആവാം; ഉദ്യോഗാര്‍ഥികള്‍ക്ക് വന്‍ അവസരം; 7,914 ഒഴിവുകള്‍; വിശദമായറിയാം

സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ - 2026 ഒഴിവുകള്‍
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭം - 2023 ജനുവരി മൂന്ന്
അവസാന തീയതി - 2023 ഫെബ്രുവരി രണ്ട്

നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ - 1785 ഒഴിവുകള്‍
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭം - 2023 ജനുവരി 10
അവസാന തീയതി - 2023 ഫെബ്രുവരി 10

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 50% മാര്‍ക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ ബന്ധപ്പെട്ട ട്രേഡില്‍ NCVT/ SCVT നല്‍കുന്ന ഐടിഐ പാസ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

പ്രായപരിധി

അപേക്ഷകര്‍ 2023 ജനുവരി ഒന്നിന് 15 വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം. അതേസമയം, ഉയര്‍ന്ന പ്രായപരിധിയില്‍ എസ്സി/എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷവും ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷവും ശാരീരിക വൈകല്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 10 വര്‍ഷവും ചട്ടപ്രകാരം ഇളവ് ലഭിക്കും.

തെരഞ്ഞെടുപ്പ്

മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക. മാര്‍ക്കിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.

എങ്ങനെ അപേക്ഷിക്കാം

യോഗ്യരും താല്‍പര്യമുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് അതത് സോണുകളുടെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോം പൂരിപ്പിക്കുമ്പോള്‍ ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യണം.

സൗത്ത് സെന്‍ട്രല്‍ റെയില്‍വേ - https://scr(dot)indianrailways(dot)gov(dot)in/
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ - rrcser(dot)co(dot)in
നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ - rrcjaipur(dot)in

Keywords:  Latest-News, National, Top-Headlines, Recruitment, Job, Indian Railway, Railway, Government-of-India, Train, India, Railway Recruitment 2023, Railway Recruitment 2023: Applications for 7914 vacancies opens; check details here.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia