Railway | നൽകിയ ചായയിൽ 'ഹലാൽ' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് യാത്രക്കാരൻ; ട്രെയിനിൽ തർക്കം; വിശദീകരിച്ച് ഉദ്യോഗസ്ഥർ; വീഡിയോ വൈറൽ
Jul 22, 2023, 16:27 IST
ന്യൂഡെൽഹി: (www.kvartha.com) ട്രെയിനിൽ 'ഹലാൽ' എന്ന് രേഖപ്പെടുത്തിയ ചായ നൽകിയെന്നാരോപിച്ച് യാത്രക്കാരൻ റെയിൽവേ ഉദ്യോഗസ്ഥനുമായി തർക്കിക്കുന്ന വീഡിയോ വൈറലായി. ഉദ്യോഗസ്ഥനുമായി തർക്കിക്കുന്നതും ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്നതും വീഡിയോയിൽ കാണാം. നോൺ വെജിറ്റേറിയൻ ഒന്നും നൽകുന്നില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ യാത്രക്കാരനോട് വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ട്. ചായ വെജിറ്റേറിയൻ ആണെന്ന് വ്യക്തമായി പറയുന്ന പാക്കറ്റിലെ ലോഗോയും ഉദ്യോഗസ്ഥൻ കാണിച്ചുകൊടുക്കുന്നതും വീഡിയോയിലുണ്ട്. എന്നിരുന്നാലും, യാത്രക്കാരൻ ഇതൊന്നും വിശ്വസിക്കാൻ വിസമ്മതിക്കുന്നുവെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.
'ഞങ്ങൾക്ക് മതപരമായ സർട്ടിഫിക്കേഷനുകൾ ആവശ്യമില്ല. അത്തരം സർട്ടിഫിക്കേഷനുകൾ ഞങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നു', എന്നായിരുന്നു യുവാവിന്റെ പ്രതികരണം. @poonam_thukral എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡിലാണ് വീഡിയോ ട്വീറ്റ് ചെയ്തത്. 'അശ്വിനി വൈഷ്ണവ്, ഇന്ത്യൻ റെയിൽവേ, ഐആർസിടിസി എന്തിനാണ് ഹലാൽ സാക്ഷ്യപ്പെടുത്തിയ ഉൽപ്പന്നങ്ങൾ ഹിന്ദുക്കൾക്ക് നൽകുന്നത്? ദയവായി ഇത് നിർത്തുക', റെയിൽവേ മന്ത്രി, അശ്വിനി വൈഷ്ണവ്, ആഭ്യന്തര മന്ത്രി എന്നിവരെ ടാഗ് ചെയ്തുകൊണ്ട് ട്വിറ്റർ ഉപയോക്താവ് എഴുതി. ട്വീറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉപയോക്താവ് ടാഗ് ചെയ്തിട്ടുണ്ട്.
'ഹലാൽ' എന്നത് ഒരു അറബി പദമാണ്, അതിനർഥം 'അനുവദനീയമായത്' എന്നാണ്. ഇസ്‌ലാമിൽ അനുവദനീയമല്ലാത്ത ചേരുവകളൊന്നും ഉപയോഗിക്കുന്നില്ലെന്ന് അറിയിക്കാൻ ലോകമെമ്പാടുമുള്ള കമ്പനികൾ തങ്ങളുടെ ഉൽപന്നങ്ങൾക്ക് 'ഹലാൽ' എന്ന് ലേബൽ നൽകുന്നു.
Keywords: News, National, New Delhi, Railway, Viral Video, Train, Passenger, Tea, Viral Video, Report, Railway official tries to pacify passenger protesting halal tea packs.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.