റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ ആന്റണിക്കും പ്രതിഷേധം

 


ADVERTISEMENT

ന്യൂഡല്‍ഹി: റെയില്‍വെ ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിക്കും കടുത്ത പ്രതിഷേധം. കേരളത്തിന്റെ ആവശ്യങ്ങള്‍ തള്ളികളയുന്നതിനെതിരെ പൊതു വികാരം നേരത്തെതന്നെ റെയില്‍വേ മന്ത്രിയേയും മറ്റും അറിയിച്ചിരുന്നു.

ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയതുമാണ്. എന്നിട്ടും ബഡ്ജറ്റില്‍ കേരളത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തത് ഭരണ-പ്രതിപക്ഷ ഭേദമന്യേ എം.പിമാരുടെയും സംസ്ഥാന സര്‍ക്കാറിന്റെയും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. കേരളത്തിലെ യു.ഡി.എഫ്. എം.പിമാര്‍ മന്ത്രിയെ കണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ ആന്റണിക്കും പ്രതിഷേധം ഇതിനുപിന്നാലെയാണ് കേന്ദ്ര റെയില്‍വെ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ നേരിട്ട്കണ്ട് ആന്റണി പ്രതിഷേധം അറിയിച്ചത്. സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് റെയില്‍ മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് എ.കെ. ആന്റണി പറഞ്ഞു. ഉടന്‍തന്നെ ഉന്നതലയോഗം വിളിക്കുമെന്നും മന്ത്രി ആന്റണിയെ അറിയിച്ചു.

Keywords:  New Delhi, A.K Antony, MPs, UDF, National, Kerala, Railway Budget, Remonstrance, Protestation, Pawan Kumar Bansal, Meeting,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Delta
Desk Delta

154168 Articles

Tags

Share this story

wellfitindia