റെയില്‍വേ ബഡ്ജറ്റ്; കേരളത്തിന് വട്ടപ്പൂജ്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 08.07.2014) നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ റെയില്‍വേ ബഡ്ജറ്റിലും കേരളത്തിന് കടുത്ത അവഗണന. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളെ പോലെത്തന്നെ ഇത്തവണയും കേരളത്തിന് പുതിയ പ്രഖ്യാപനങ്ങളൊന്നും തന്നെയില്ല.

ബൈന്ദൂര്‍- കാസര്‍കോട് പാസഞ്ചര്‍ ട്രെയിന്‍ മാത്രമാണ് കേരളത്തിന് ആശ്വസിക്കാന്‍ വകയുള്ളത്. വികസനത്തിന്റെ ഭാഗമായി പുതിയ 18 പാതകള്‍ക്കുള്ള സാധ്യതാ പഠനത്തില്‍ കാഞ്ഞങ്ങാട്  പാണത്തൂര്‍ പാതയ്ക്കുള്ള സാധ്യതാ പഠനം മാത്രമാണ് ബഡ്ജറ്റില്‍ ഉള്‍പെടുത്തിയിട്ടുള്ളത്.

അഞ്ച് ജനസാധാരണ്‍ ട്രെയിന്‍, അഞ്ച് പ്രീമിയം, ആറ് എ.സി, 27 എക്‌സ്പ്രസ്, രണ്ടു മെമു, അഞ്ച് ഡെമു എന്നിവയാണ് ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പുതിയ ട്രെയിനുകള്‍. ഇവയില്‍ ഒന്നുപോലും കേരളത്തിന് നല്‍കിയിട്ടില്ല.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി സംബന്ധിച്ചും ബജറ്റില്‍ പരാമര്‍ശം നടത്തിയിട്ടില്ല. പ്രത്യേക സോണും പരിഗണിച്ചില്ല. ബഡ്ജറ്റ് പ്രഖ്യാപനത്തില്‍ കേരളത്തെ അവഗണിച്ചതിന് ബഡ്ജറ്റ് അവതരണത്തിനു ശേഷം  കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ ശക്തമായി പ്രതിഷേധിച്ചു.

റെയില്‍വേ ബഡ്ജറ്റ്; കേരളത്തിന് വട്ടപ്പൂജ്യം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഇരട്ടക്കൊല: പ്രതികള്‍ ഗോവയിലേക്ക് ചേക്കേറിയത് ലഹരി നുകരാന്‍
Keywords: Railway Budget, New Delhi, kasaragod, Karnataka, Parliament, MPs, Narendra Modi, Prime Minister, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia