എ കെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളുമായി റായ്ഗഡ് തീരത്ത് ബോട് കണ്ടെത്തി; മഹാരാഷ്ട്രയില്‍ ജാഗ്രതാ നിര്‍ദേശം

 


ADVERTISEMENT

മുംബൈ: (www.kvartha.com) എ കെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളുമായി റായ്ഗഡ് തീരത്ത് ബോട് കണ്ടെത്തി. ഇതേതുടര്‍ന്ന് മഹാരാഷ്ട്രയിലെങ്ങും പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. റായ്ഗഡ് ജില്ലയിലെ ഹരിഹരേശ്വര്‍ തീരത്താണ് ബോട് കണ്ടെത്തിയത്.

എ കെ 47 തോക്കുകള്‍ ബോടില്‍ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ബോടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഓസ്ട്രേലിയയില്‍ നിര്‍മിച്ച ബോടാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരം.

എ കെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളുമായി റായ്ഗഡ് തീരത്ത് ബോട് കണ്ടെത്തി; മഹാരാഷ്ട്രയില്‍ ജാഗ്രതാ നിര്‍ദേശം

ഹരിഹരേശ്വര്‍ ബീചിലേക്ക് വരുന്ന വിവരം ബോടില്‍ ഉണ്ടായിരുന്നവര്‍ കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചിരുന്നില്ല. വിവരമറിഞ്ഞ് മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് റായ്ഗഡിലേക്ക് തിരിച്ചിട്ടുണ്ട്.

അതിനിടെ ഒമാന്‍ സുരക്ഷാ വിഭാഗത്തിന്റെ ബോടാണ് റായ്ഗഡ് തീരത്ത് എത്തിയതെന്നും ഉപയോഗശൂന്യമായ ആയുധങ്ങളാണ് ബോടില്‍ ഉള്ളതെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപോര്‍ടുകളും പുറത്തുവന്നിട്ടുണ്ട്.

Keywords: Raigad gun scare: AK 47 rifles, bullets found on boat near Harihareshwar beach; Maharashtra put on high alert, Mumbai, News, Boat, Police, Warning, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia