SWISS-TOWER 24/07/2023

Rahul Gandhi | രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ രാജ്യത്ത് പ്രകമ്പനം സൃഷ്ടിക്കുന്നു; ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി എം കെ സ്റ്റാലിന്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ രാജ്യത്തു പ്രകമ്പനം സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞ സ്റ്റാലിന്‍ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിനെയും അനുസ്മരിച്ചു.

മതേതരത്വവും സമത്വവും പോലുള്ള മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നെഹ്‌റുവിനെയും മഹാത്മാഗാന്ധിയെയും പോലുള്ള നേതാക്കളെ രാജ്യത്തിന് ആവശ്യമാണ്. നെഹ്റുവിനെ കുറിച്ചു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ ഗോപണ്ണ എഴുതിയ 'മാമനിതാര്‍ നെഹ്റു' എന്ന പുസ്തകം ചെന്നൈയില്‍ പ്രകാശനം ചെയ്യവേയാണു സ്റ്റാലിന്റെ പരാമര്‍ശം.
Aster mims 04/11/2022

Rahul Gandhi | രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ രാജ്യത്ത് പ്രകമ്പനം സൃഷ്ടിക്കുന്നു; ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി എം കെ സ്റ്റാലിന്‍

സ്റ്റാലിന്റെ വാക്കുകള്‍:

'പ്രിയ സഹോദരന്‍ രാഹുല്‍' ഭാരത് ജോഡോ യാത്ര നടത്തുകയാണ്. കന്യാകുമാരിയില്‍ നിന്ന് അത് ഫ് ളാഗ് ഓഫ് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. രാഹുലിന്റെ പ്രസംഗങ്ങള്‍ രാജ്യത്തു പ്രകമ്പനം സൃഷ്ടിക്കുന്നു. അദ്ദേഹത്തിന്റേത് തിരഞ്ഞെടുപ്പ് രാഷ്ട്രീയമോ കക്ഷി രാഷ്ട്രീയമോ അല്ല. പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയമാണു സംസാരിക്കുന്നത്.

അതുകൊണ്ടാണു ചില വ്യക്തികള്‍ അദ്ദേഹത്തെ ശക്തമായി എതിര്‍ക്കുന്നത്. രാഹുലിന്റെ സംസാരം ചിലപ്പോള്‍ നെഹ്റുവിനെപ്പോലെയാണ്. നെഹ്‌റുവിന്റെ കൊച്ചുമകന്‍ അങ്ങനെ സംസാരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. മഹാത്മാഗാന്ധിയുടെയും നെഹ്റുവിന്റെയും അനന്തരാവകാശികളുടെ വര്‍ത്തമാനങ്ങളില്‍ ഗോഡ്സെയുടെ പിന്‍ഗാമികള്‍ക്കു കയ്‌പേ തോന്നൂ'. സ്റ്റാലിന്‍ പറഞ്ഞു.

Keywords: Rahul Gandhi's Speeches During Yatra 'Creating Tremors' In India: MK Stalin, Chennai, News, Politics, Rahul Gandhi, Chief Minister, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia