Golden Temple | ഭാരത് ജോഡോ യാത്ര പഞ്ചാബില്‍ പ്രവേശിച്ചു; സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അമൃത്സര്‍: (www.kvartha.com) ഭാരത് ജോഡോ യാത്ര പഞ്ചാബില്‍ പ്രവേശിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചു. ഗുരുദ്വാര സാഹിബില്‍ രാഹുല്‍ പ്രണാമം അര്‍പ്പിച്ചു. ഹരിയാനയിലെ അംബാലയില്‍ നിന്ന് രാവിലെയാണ് രാഹുലും സംഘവും പദയാത്ര ആരംഭിച്ചത്. തുടര്‍ന്ന് അതിര്‍ത്തിയായ ശംഭൂവിലൂടെയാണ് പഞ്ചാബില്‍ പ്രവേശിച്ചത്.
Aster mims 04/11/2022

Golden Temple | ഭാരത് ജോഡോ യാത്ര പഞ്ചാബില്‍ പ്രവേശിച്ചു; സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ യാത്രയെ സ്വീകരിച്ചു. ഏഴു ദിവസമാണ് സംസ്ഥാനത്ത് യാത്ര പര്യടനം നടത്തുന്നത്. യാത്രയുടെ ഭാഗമായി പത്താന്‍കോടില്‍ മഹാറാലി സംഘടിപ്പിക്കാനും കോണ്‍ഗ്രസ് നേതൃത്വം നിശ്ചയിച്ചിട്ടുണ്ട്. തുടര്‍ന്ന് യാത്ര പത്താന്‍കോടില്‍ നിന്നും മാധോപൂര്‍ വഴി ജമ്മു കശ്മീരില്‍ പ്രവേശിക്കും.

2022 സെപ്റ്റംബര്‍ ഏഴിനാണ് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. കടന്നു പോയ സംസ്ഥാനങ്ങളില്‍ വലിയ വരവേല്‍പ്പാണ് യാത്രക്ക് ലഭിച്ചത്. നിരവധി പ്രമുഖര്‍ യാത്രയില്‍ പങ്കാളിയാകുകയും ചെയ്തു. ഇത് പാര്‍ടിക്ക് പുതിയ ഊര്‍ജമാണ് നല്‍കുന്നത്.

Keywords: Rahul Gandhi visits Golden Temple ahead of Punjab leg of Bharat Jodo Yatra, Panjab, News, Politics, Rahul Gandhi,  Congress, Temple, Visit, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia