കര്‍ഷക സമരത്തിന് പിന്തുണ: രാഷ്ട്രപതിക്ക് നിവേദനവുമായെത്തിയ കോണ്‍ഗ്രസ് എംപിമാരുടെ സംഘത്തെ ഡെല്‍ഹി പൊലീസ് തടഞ്ഞു; പ്രതിഷേധപ്രകടനം നടത്തിയ പ്രിയങ്ക ഗാന്ധി ഉള്‍പെടെയുള്ളവര്‍ കസ്റ്റഡിയില്‍, മേഖലയില്‍ സംഘര്‍ഷം

 


ന്യൂഡെല്‍ഹി: (www.kvartha.com 24.12.2020) വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രണ്ടുകോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് എംപിമാരുടെ സംഘത്തെ ഡെല്‍ഹി പൊലീസ് തടഞ്ഞു. രാഷ്ട്രപതിയെ കാണാന്‍ മൂന്നുപേരെ മാത്രമേ അനുവദിക്കൂ എന്ന നിലപാടിലായിരുന്നു പൊലീസ്.
കര്‍ഷക സമരത്തിന് പിന്തുണ: രാഷ്ട്രപതിക്ക് നിവേദനവുമായെത്തിയ കോണ്‍ഗ്രസ് എംപിമാരുടെ സംഘത്തെ ഡെല്‍ഹി പൊലീസ് തടഞ്ഞു; പ്രതിഷേധപ്രകടനം നടത്തിയ പ്രിയങ്ക ഗാന്ധി ഉള്‍പെടെയുള്ളവര്‍ കസ്റ്റഡിയില്‍, മേഖലയില്‍ സംഘര്‍ഷം
രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനിലേക്കുള്ള പ്രതിഷേധ പ്രകടനവും പൊലീസ് തടഞ്ഞു. ഇതേത്തുടര്‍ന്ന് പ്രിയങ്ക ഗാന്ധി, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവരടക്കമുള്ള നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമം നടത്തിയെങ്കിലും പ്രവര്‍ത്തകര്‍ വാഹനത്തിനു മുന്നില്‍ തടസം തീര്‍ത്തു. തുടര്‍ന്ന് പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നതിനാല്‍ മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്. കോണ്‍ഗ്രസ് ആദ്യം മുതല്‍ സമരത്തിനൊപ്പമുണ്ടെന്നും ഇനിയും തുടരുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. രണ്ടു ട്രക്കുകള്‍ നിറയെ രണ്ടു കോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനവുമായാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെട്ടത്.

Keywords:  Rahul Gandhi to lead Congress MPs' protest march against farm laws, New Delhi, News, Politics, Congress, Rahul Gandhi, PriyankaGandhi, Protesters, Clash, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia