Rahul Gandhi | ജനനായകന്‍ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച പുതുപ്പള്ളിയില്‍ എത്തും

 


ന്യൂഡെല്‍ഹി: (www.kvartha.com) ജനനായകന്‍ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യാഴാഴ്ച പുതുപ്പള്ളിയില്‍ എത്തും. എഐസിസി സംഘടനാകാര്യ ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ വ്യാഴാഴ്ച മൂന്നരയ്ക്കാണ് സംസ്‌കാര ചടങ്ങുകള്‍. രാഹുല്‍ ഗാന്ധി നിലവില്‍ ഡെല്‍ഹിയിലാണ്.

തിരുവനന്തപുരത്തെ പൊതുദര്‍ശനങ്ങള്‍ക്കുശേഷം കോട്ടയത്തേക്കുള്ള വിലാപയാത്രയിലും ആയിരക്കണക്കിന് പേരാണ് ഉമ്മന്‍ ചാണ്ടിയെ ഒരുനോക്കു കാണാനായി വഴിയോരത്ത് കാത്തുനില്‍ക്കുന്നത്. ചൊവ്വാഴ്ച പുലര്‍ചെ 4.25ന് ബെംഗ്ലൂറിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ (79) വിയോഗം. പ്രതിപക്ഷ ഐക്യത്തിനായുള്ള നിര്‍ണായക യോഗം നടക്കുന്ന ദിവസം ബെംഗ്ലൂറിലുണ്ടായിരുന്ന സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള പ്രതിപക്ഷ നിര 'ചാണ്ടി ജീ' എന്ന് വിളിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ വിയോഗവാര്‍ത്ത കേട്ട് ഉടന്‍ തന്നെ ഓടിയെത്തി.

Rahul Gandhi | ജനനായകന്‍ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച പുതുപ്പള്ളിയില്‍ എത്തും

കര്‍ണാടകയിലെ കോണ്‍ഗ്രസ് മുന്‍ മന്ത്രി അന്തരിച്ച ടി ജോണിന്റെ വസതിയിലായിരുന്നു ബെംഗ്ലൂറുവില്‍ ഉമ്മന്‍ ചാണ്ടി താമസിച്ചിരുന്നത്. ആ വീട്ടിലെ സ്വീകരണ മുറിയില്‍ നിശ്ചലനായി കിടന്ന അദ്ദേഹത്തിന് ദേശീയ നേതാക്കള്‍ നിറകണ്ണുകളോടെ വിടചൊല്ലി. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മയെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ആശ്വസിപ്പിച്ചു. സോണിയയ്ക്കു മുന്നില്‍ മറിയാമ്മയുടെയും മക്കളുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. സഹപ്രവര്‍ത്തകന്റെ മൃതദേഹത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ വികാരാധീനനായി നിന്നു.

Keywords:  Rahul Gandhi to attend Oommen Chandy’s funeral at Puthuppally, New Delhi, News, Politics, Congress, Rahul Gandhi, Oommen Chandy’s Funeral Ceremony, Congress Leader, KC Venugopal, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia