രാഹുല്‍ഗാന്ധിയുടെ മേല്‍വിലാസത്തില്‍ മറ്റൊരാള്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 27.05.2016) കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മേല്‍വിലാസവുമായി മറ്റൊരാള്‍. ഗാസിയാബാദിലെ ഇന്ദിരാപുരം പ്രദേശത്തെ താമസക്കാരനാണെന്നാണ് ഇയാളുടെ രേഖകളില്‍ പറയുന്നത്.

ഇന്ദിരാപുരത്ത് താമസിക്കുന്ന ഒരു കുടിയേറ്റക്കാരന്റെ രേഖകളില്‍ പേര് രാഹുല്‍ ഗാന്ധിയെന്നും മരിച്ചുപോയ രാജീവ് ഗാന്ധിയുടെ മകനാണെന്നും കാണിക്കുന്നു. മാത്രമല്ല യഥാര്‍ത്ഥ മേല്‍വിലാസം 12, തുഗ്ലക്ക് ലെയിന്‍, ന്യൂഡല്‍ഹിയെന്നും ജോലി രാഷ്ട്രീയപ്രവര്‍ത്തനമാണെന്നും വിവാഹം കഴിച്ചിട്ടില്ലെന്നും കാണിച്ചിട്ടുണ്ട്.

സംഭവത്തില്‍ യുവാവിനെതിരെ മര്യാദലംഘനത്തിന് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രേഖകളുടെ സത്യാവസ്ഥ പുറത്തുവന്നതിനു ശേഷം കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ പോലീസ് രാഹുലിന്റെ പേരുപയോഗിച്ച് ആരോ മുതലെടുപ്പ് നടത്തിയതാണെന്നും പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ മേല്‍വിലാസത്തില്‍ മറ്റൊരാള്‍

Also Read:
ഉദിനൂരില്‍ ബി ജെ പി പ്രവര്‍ത്തകന്റെ ടയറുകള്‍ സൂക്ഷിച്ച ഷെഡ് തീവെച്ച് നശിപ്പിച്ചു; മൂന്നര ലക്ഷം രൂപയുടെ നഷ്ടം

Keywords:  Rahul Gandhi, Son of Rajiv Gandhi, A Driver Near Delhi. Cops Believed It, FIR, Indirapuram, New Delhi, Police, Youth, Politics, Son, Marriage, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia