Rahul Gandhi | രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ഒരു ദരിദ്രനും പങ്കെടുത്തിട്ടില്ലെന്ന് രാഹുൽ ഗാന്ധി; 'കണ്ടത് സിനിമ താരങ്ങളെയും വൻകിട വ്യവസായികളെയും മാത്രം'

 


ADVERTISEMENT

റായ്പൂർ: (KVARTHA) രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ഒരു ദരിദ്രനും പങ്കെടുത്തിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഛത്തീസ്ഗഡിലെ കോർബയിൽ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെയാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്. ചടങ്ങിൽ അംബാനി, അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള സിനിമാ താരങ്ങളെയും വൻകിട വ്യവസായികളെയും മാത്രമാണ് താൻ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Rahul Gandhi | രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ഒരു ദരിദ്രനും പങ്കെടുത്തിട്ടില്ലെന്ന് രാഹുൽ ഗാന്ധി; 'കണ്ടത് സിനിമ താരങ്ങളെയും വൻകിട വ്യവസായികളെയും മാത്രം'

'രാമക്ഷേത്രം ഉദ്ഘാടനം ചെയ്തു. അവിടെ ഒരു പാവപ്പെട്ടവനെയും കണ്ടോ? ഞാൻ അമിതാഭ് ബച്ചനെ കണ്ടു, ഐശ്വര്യ റായിയെ കണ്ടു, അദാനിയെ കണ്ടു, അംബാനിയെ കണ്ടു. എല്ലാ വ്യവസായികളെയും കണ്ടെങ്കിലും അവരിൽ ഒരു പാവപ്പെട്ടവനെയും കണ്ടില്ല. ഒരു കർഷകനെ കണ്ടില്ല, ഒരു തൊഴിലാളിയെ കണ്ടില്ല, ഒരു തൊഴിൽ രഹിതനെ കണ്ടില്ല, ഒരു ചെറിയ കടയുടമയെ കണ്ടില്ല, ഒരു ചായ വിൽപനക്കാരനെ പോലും കണ്ടില്ല', രാഹുൽ ഗാന്ധി പറഞ്ഞു.

 

ബിജെപി ഇന്ത്യയെ ഹിന്ദുരാഷ്ട്രം എന്നാണ് വിളിക്കുന്നതെന്നും എന്നാൽ രാജ്യത്തെ 74 ശതമാനം ജനങ്ങൾക്കും സാധാരണ പാവപ്പെട്ടവർക്കും ഒന്നും ലഭിക്കുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

Keywords: Rahul Gandhi, Ram Mandir, BJP, Congress, Pran Pratishtha, Chhattisgarh, Korba, Bharat Jodo Nyay Yatra, Ambani, Amitabh Bachchan, Film, Stars, Aishwarya Rai, Adani, BJP, Rahul Gandhi slams BJP over Ram Mandir.
Aster_MIMS < !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia