ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 02.06.2016) രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാഹുലിനെ അധ്യക്ഷനായി തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ ചേരുമെന്നാണ് കോണ്‍ഗ്രസ് ദേശീയ വൃത്തങ്ങള്‍ നല്കുന്ന സൂചന.
അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി തന്റെ ടീമിനെ സജ്ജമാക്കാനും രാഹുല്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ദീര്‍ഘകാലമായി രാഹുല്‍ പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു.
എന്നാല്‍ അധ്യക്ഷ പദം ഏല്ക്കാതെ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. ഇതേതുടര്‍ന്ന് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ രാഹുലിന് മടിയാണെന്ന തരത്തില്‍ പലരും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.
അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി തന്റെ ടീമിനെ സജ്ജമാക്കാനും രാഹുല്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ദീര്‍ഘകാലമായി രാഹുല്‍ പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു.
Keywords: New Delhi, National, India, Rahul Gandhi, Sonia Gandhi, Congress, AICC, President, Congress chief.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

