മാധ്യമങ്ങൾക്ക് നേരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; 'നിങ്ങൾ കേന്ദ്ര സർകാരിന് ദല്ലാൾ പണി ചെയ്യരുത്'
Dec 21, 2021, 17:11 IST
ന്യൂഡെൽഹി: (www.kvartha.com 21.12.2021) വീണ്ടും മാധ്യമങ്ങൾക്ക് നേരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച രാവിലെ ട്വീറ്റ് ചെയ്തിരുന്നു.
ആൾക്കൂട്ട ആക്രമണം എന്ന വാക്ക് 2014 വരെ കേട്ടിരുന്നില്ലെന്നും എന്നാൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർകാർ അധികാരത്തിലെത്തിയത് മുതലാണ് ഇത് കേൾക്കാൻ തുടങ്ങിയതെന്നുമായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ഇതിന്റെ ചുവട് പിടിച്ച്, കോൺഗ്രസ് ഭരണത്തിലുള്ള പഞ്ചാബിനെ നടുക്കിയ രണ്ട് ആൾക്കൂട്ട കൊലപാതകങ്ങൾ ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകൻ ചോദ്യം ചോദിച്ചതാണ് രാഹുലിനെ പ്രകോപിപ്പിച്ചത്.
രണ്ട് വ്യത്യസ്ത കേസുകളിലായി പഞ്ചാബിൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. നിങ്ങൾ കേന്ദ്ര സർകാരിന് ദല്ലാൾ പണി ചെയ്യരുതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
കഴിഞ്ഞദിവസം പാർലിമെന്റ് തടസപ്പെടുത്തുന്നതിനെ കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് സർകാരിന് വേണ്ടിയാണോ ജോലി ചെയ്യുന്നതെന്ന രാഹുലിന്റെ ചോദ്യവും വിവാദം സൃഷ്ടിച്ചിരുന്നു.

Keywords: News, New Delhi, Top-Headlines, Congress, Rahul Gandhi, Journalist, Government, Politics, India, National, BJP, Narendra Modi, Parliament, Controversy, Rahul Gandhi rebukes media after being questioned about Punjab lynching incidents.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.