Indian Flag | ഭാരത് ജോഡോ പദയാത്ര സമാപിച്ചു; ലാല്‍ ചൗകില്‍ ദേശീയ പതാക ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി; സമാപന സമ്മേളനം തിങ്കളാഴ്ച ശ്രീനഗറില്‍

 


ശ്രീനഗര്‍: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്രയ്ക്ക് സമാപനം. ശ്രീനഗറിലെ ലാല്‍ ചൗകില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തി. സഹോദരിയും എഐസിസി ജെനറല്‍ സെക്രടറിയുമായ പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പമുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ ശ്രീനഗറിലെ പാന്ത ചൗകില്‍ നിന്നാണ് യാത്ര പുനരാരംഭിച്ചത്.

തുടര്‍ന്ന് പ്രിയങ്കാ ഗാന്ധിക്കൊപ്പം ലാല്‍ ചൗകില്‍ ദേശീയ പതാക ഉയര്‍ത്തുകയായിരുന്നു. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം തിങ്കളാഴ്ച ശ്രീനഗറില്‍ നടക്കും. സമാപന സമ്മേളനത്തിലേക്ക് 23 പ്രതിപക്ഷ കക്ഷികളെ ക്ഷണിച്ചിട്ടുണ്ട്. ഇതില്‍ 13 കക്ഷികള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Indian Flag | ഭാരത് ജോഡോ പദയാത്ര സമാപിച്ചു; ലാല്‍ ചൗകില്‍ ദേശീയ പതാക ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി; സമാപന സമ്മേളനം തിങ്കളാഴ്ച ശ്രീനഗറില്‍

ഡിഎംകെ, എന്‍സിപി, ആര്‍ജെഡി, ജനതാദള്‍ (യു), ശിവസേന (ഉദ്ധവ് താകറെ വിഭാഗം), കേരള കോണ്‍ഗ്രസ് (ജോസഫ്), പിഡിപി, ജമ്മു കശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സ്, ജെഎംഎം, വിടുതലൈ ചിരുതൈകള്‍ കചി (വിസികെ) തുടങ്ങിയ പാര്‍ടികളുള്‍പ്പെടെ പങ്കെടുക്കും.

തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, എസ്പി, ജെഡിഎസ്, ജെഡിയു, സിപിഎം എന്നിവയുള്‍പ്പെടെ വിട്ടുനില്‍ക്കും. 2022 സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് തുടങ്ങിയ യാത്ര 4080 കിലോമീറ്ററാണ് പിന്നിട്ടത്. 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി.

കഴിഞ്ഞദിവസം യാത്രയ്ക്കിടെ സുരക്ഷാ പ്രശ്‌നം ഉണ്ടായതിനെ തുടര്‍ന്ന് താല്‍കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇത് ഏറെ വിവാദത്തിന് ഇടയാക്കുകയും ചെയ്തു. മന:പൂര്‍വം പൊലീസ് സുരക്ഷാ വീഴ്ച ഉണ്ടാക്കിയെന്നാണ് ആരോപണം.

Keywords: Rahul Gandhi Raises Indian Flag In Srinagar On Last Day Of March, Srinagar, News, Politics, Rahul Gandhi, Police, Protection, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia