Rahul Gandhi | 3 ദിവസത്തെ ദീപാവലി അവധിക്ക് ശേഷം തെലങ്കാനയിലെ മഖ്താല്‍ ജില്ലയില്‍ ഗ്രാമീണര്‍ക്കൊപ്പം ഡ്രം കൊട്ടി രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു
Oct 27, 2022, 16:22 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) മൂന്നുദിവസത്തെ ദീപാവലി അവധിക്കുശേഷം തെലങ്കാനയിലെ മഖ്താല്‍ ജില്ലയില്‍ ഗ്രാമീണര്‍ക്കൊപ്പം ഡ്രം കൊട്ടി രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വ്യാഴാഴ്ച പുനരാരംഭിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭാരത് ജോഡോ യാത്ര തുടങ്ങിയിട്ട് 50 ദിവസമായി.
തെലങ്കാനയിലെ കര്‍ഷകരുമായി രാഹുല്‍ സംഭാഷണം നടത്തും. വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് തെലങ്കാനയിലെ നാരായണ്‍പേട് ജില്ലയിലെ മഖ്താലില്‍ നിന്ന് ജോഡോ യാത്ര പുനരാരംഭിച്ചത്. ഇതുവരെ നാലു സംസ്ഥാനങ്ങളിലെ 18 ജില്ലകളിലായി 1230 കിലോമീറ്റര്‍ ആണ് യാത്ര താണ്ടിയത്.
തമിഴ്‌നാടും കേരളവും ആന്ധ്രപ്രദേശും കര്‍ണാടകവും പിന്നിട്ട ശേഷമാണ് യാത്ര തെലങ്കാനയിലെത്തിയത്. 11 ദിവസം കൊണ്ട് തെലങ്കാനയിലെ എട്ടു ജില്ലകളില്‍ രാഹുല്‍ പര്യടനം നടത്തി. തെലങ്കാന കഴിഞ്ഞ് മഹാരാഷ്ട്രയിലേക്കാണ് യാത്ര പ്രവേശിക്കുക. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് ജോഡോ യാത്ര തുടങ്ങിയത്.

Keywords: Rahul Gandhi plays dhol with local artists as Bharat Jodo Yatra resumes in Telangana | Watch, Hyderabad, News, Rahul Gandhi, Congress, Diwali, Celebration, National.Local artists के साथ ढोल बजाते, @RahulGandhi #BharatJodoYatra #Telangana pic.twitter.com/sKaqEInbky
— Supriya Bhardwaj (@Supriya23bh) October 27, 2022
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.