Rahul Gandhi | രാഹുല്‍ ഗാന്ധിയെ 'പപ്പു' എന്നു പരിഹസിക്കുന്നത് നിര്‍ഭാഗ്യകരം, സമര്‍ഥനായ വ്യക്തി എന്നും രഘുറാം രാജന്
Jan 19, 2023, 11:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ 'പപ്പു' എന്നു പരിഹസിക്കുന്നത് നിര്‍ഭാഗ്യകരമെന്ന് ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. വയനാട് എംപിയായ രാഹുല്‍ ഗാന്ധി സമര്‍ഥനായ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ദാവോസില്‍ ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്കിടെ ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോള്‍, മന്മോഹന് സിങ് നയിച്ച കോണ്‍ഗ്രസ് സര്‍കാരിന്റെ നയങ്ങളെയും താന്‍ വിമര്‍ശിച്ചിട്ടുണ്ട് എന്നായിരുന്നു രഘുറാം രാജന്റെ മറുപടി. ഇന്‍ഡ്യയുടെ സാമ്പത്തികരംഗം കൈകാര്യം ചെയ്യുന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റേതു കഠിനമായ ജോലിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'നിര്‍മല സീതാരാമന്റെ ജോലിയെ റാങ്ക് ചെയ്യാന്‍ ഞാനില്ല. അങ്ങനെ ചെയ്യുകയുമില്ല. അവര്‍ കഠിനമായ ജോലിയാണു ചെയ്യുന്നത്. രാജ്യത്തു മധ്യവര്‍ഗത്തിലെ താഴെത്തട്ടിലുള്ളവര്‍ക്ക് ആശങ്കയുണ്ട്. അവരുടെ തൊഴിലുകള്‍ നഷ്ടമാകുന്നു. പക്ഷേ, വലിയ ബിസിനസുകള്‍ നന്നായി നടക്കുന്നുണ്ട്. കിട്ടാക്കടം ബാങ്കുകള്‍ എഴുതിത്തള്ളുകയും ചെയ്തു. കോവിഡ് മഹാമാരി മധ്യവര്‍ഗത്തിലെ താഴെത്തട്ടിലുള്ളവരെയാണു മോശമായി ബാധിച്ചത്.' രഘുറാം രാജന് ചൂണ്ടിക്കാട്ടി.
നേരത്തെ ഭാരത് ജോഡോ യാത്രയില്‍ രഘുറാം രാജന് പങ്കെടുത്ത വാര്‍ത്ത വളരെ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ നല്‍കിയത്. രഘുറാം രാജനെ കൂടാതെ പല പ്രമുഖരും യാത്രയില്‍ പങ്കെടുത്തിരുന്നു. ജനുവരി 30 ന് യാത്ര ജമ്മു കശ്മീരില്‍ സമാപിക്കും.
'രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട 'പപ്പു' പ്രതിഛായ നിര്‍ഭാഗ്യകരമെന്നാണ് ഞാന്‍ കരുതുന്നത്. ഒരു ദശാബ്ദത്തോളം അദ്ദേഹവുമായി പലതരത്തില്‍ ഇടപെടാന്‍ സാധിച്ചിട്ടുണ്ട്. അപ്പോഴൊന്നും അദ്ദേഹം 'പപ്പു' ആണെന്നു തോന്നിയിട്ടില്ല. സമര്‍ഥനും ചെറുപ്പക്കാരനും ശ്രദ്ധാലുവുമായ വ്യക്തിയാണ് അദ്ദേഹം. രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ഞാന്‍ പങ്കാളിയായത്, യാത്ര മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളെ പിന്തുണയ്ക്കുന്നതിനാലാണ്. ഒരു രാഷ്ട്രീയ പാര്ടട്ടിയിലും ഞാന്‍ ചേരില്ല' രഘുറാം രാജന് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോള്‍, മന്മോഹന് സിങ് നയിച്ച കോണ്‍ഗ്രസ് സര്‍കാരിന്റെ നയങ്ങളെയും താന്‍ വിമര്‍ശിച്ചിട്ടുണ്ട് എന്നായിരുന്നു രഘുറാം രാജന്റെ മറുപടി. ഇന്‍ഡ്യയുടെ സാമ്പത്തികരംഗം കൈകാര്യം ചെയ്യുന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റേതു കഠിനമായ ജോലിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'നിര്‍മല സീതാരാമന്റെ ജോലിയെ റാങ്ക് ചെയ്യാന്‍ ഞാനില്ല. അങ്ങനെ ചെയ്യുകയുമില്ല. അവര്‍ കഠിനമായ ജോലിയാണു ചെയ്യുന്നത്. രാജ്യത്തു മധ്യവര്‍ഗത്തിലെ താഴെത്തട്ടിലുള്ളവര്‍ക്ക് ആശങ്കയുണ്ട്. അവരുടെ തൊഴിലുകള്‍ നഷ്ടമാകുന്നു. പക്ഷേ, വലിയ ബിസിനസുകള്‍ നന്നായി നടക്കുന്നുണ്ട്. കിട്ടാക്കടം ബാങ്കുകള്‍ എഴുതിത്തള്ളുകയും ചെയ്തു. കോവിഡ് മഹാമാരി മധ്യവര്‍ഗത്തിലെ താഴെത്തട്ടിലുള്ളവരെയാണു മോശമായി ബാധിച്ചത്.' രഘുറാം രാജന് ചൂണ്ടിക്കാട്ടി.
നേരത്തെ ഭാരത് ജോഡോ യാത്രയില്‍ രഘുറാം രാജന് പങ്കെടുത്ത വാര്‍ത്ത വളരെ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ നല്‍കിയത്. രഘുറാം രാജനെ കൂടാതെ പല പ്രമുഖരും യാത്രയില്‍ പങ്കെടുത്തിരുന്നു. ജനുവരി 30 ന് യാത്ര ജമ്മു കശ്മീരില്‍ സമാപിക്കും.
Keywords: ‘Rahul Gandhi not a pappu… a smart man’: Raghuram Rajan hails Congress leader, New Delhi, News, Politics, Rahul Gandhi, Congress, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.