മൂന്നാം മുന്നണിയുടെ പിന്തുണ തേടുന്നതില്‍ രാഹുലിന് അതൃപ്തി

 


ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 02.05.2014)  ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തോടെ  കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടാതെ വന്നാല്‍ വര്‍ഗീയ ശക്തികളായ ബി.ജെ.പി- എന്‍ ഡി എ സഖ്യം അധികാരത്തില്‍ എത്താതിരിക്കാന്‍ മൂന്നാം മുന്നണിയുടെ പിന്തുണതേടുന്നതില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി.

മൂന്നാം മുന്നണിയെ പിന്തുണയ്ക്കുന്നതിനേക്കാളും കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് നല്ലതെന്നാണ് രാഹുല്‍ നേതാക്കളോട് പറഞ്ഞത്. കേന്ദ്ര മന്ത്രിയും സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയുമായ  സല്‍മാന്‍ ഖുര്‍ഷിദ് അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നരേന്ദ്ര മോഡി അധികാരത്തിലെത്താതിരിക്കാന്‍ മൂന്നാം മുന്നണിയുടെ പിന്തുണ തേടുമെന്ന് അറിയിച്ച സാഹചര്യത്തിലാണ് രാഹുല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

മൂന്നാം മുന്നണിയുടെ പിന്തുണ തേടുന്നതില്‍ രാഹുലിന് അതൃപ്തിഎന്നാല്‍ മൂന്നാം മുന്നണിയുടെ പിന്തുണ തേടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തന്നെയായിരിക്കും. തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാലും ഇല്ലെങ്കിലും പാര്‍ട്ടിയില്‍ സമൂലമായ  മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് രാഹുല്‍ സൂചന നല്‍കിയിട്ടുണ്ട്.

യുവനേതാക്കളെ പാര്‍ട്ടിയുടെ ഭാരവാഹിത്വങ്ങളിലേക്ക് കൊണ്ടുവരാനും രാഹുലിന് പദ്ധതിയുണ്ട്.
ഇനി  വോട്ടെടുപ്പ് അവസാനിക്കാന്‍ രണ്ടുഘട്ടങ്ങള്‍ മാത്രമാണ്  ബാക്കി ഉള്ളത്. അതിന് മുമ്പുതന്നെ ഭാവി കാര്യങ്ങളെ കുറിച്ച് കോണ്‍ഗ്രസ് തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
സ്ത്രീലമ്പടന്‍മാരെ കറക്കി വീഴ്ത്തി ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഘത്തിന്റെ മുഖ്യ തൊഴില്‍ അനാശാസ്യം

Keywords:  Rahul Gandhi not in favour of supporting Third Front, New Delhi, Lok Sabha, Election-2014, Sonia Gandhi, Congress, Conference, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia