GN Azad Says | 'രാഹുല്‍ നല്ല മനുഷ്യനായിരിക്കാം'; പക്ഷേ രാഷ്ട്രീയത്തില്‍ പറ്റില്ലെന്ന് ഗുലാം നബി ആസാദ്
Aug 29, 2022, 13:27 IST
ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസിന്റെ ഉന്നത സമിതിയായ പ്രവര്‍ത്തകസമിതി തന്നെ അര്‍ഥശൂന്യമെന്ന് കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് വിട്ട നേതാവ് ഗുലാം നബി ആസാദ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇടത്തും വലത്തും നടുക്കും നിന്ന് ആക്രമിക്കുന്ന രാഹുല്‍ ഗാന്ധിയുടെ നയത്തെയും അദ്ദേഹം വിമര്‍ശിച്ചു.
ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ഒരു പരിധി വരെ കൂടിയാലോചനാ രാഷ്ട്രീയത്തില്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കീഴില്‍ അത് ഇല്ലാതായി. സോണിയാ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി പൂര്‍ണമായും കൂടിയാലോചന നടത്തി. അവര്‍ നേതാക്കളെ ആശ്രയിച്ചു, ശുപാര്‍ശകള്‍ സ്വീകരിച്ചു.
എന്നാല്‍ രാഹുല്‍ ഗാന്ധി വന്നതിന് ശേഷം സോണിയ, രാഹുല്‍ ഗാന്ധിയെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന് അക്കാര്യങ്ങളൊന്നും ചെയ്യാനുള്ള കഴിവില്ലായിരുന്നു. എല്ലാവരും രാഹുല്‍ ഗാന്ധിയുമായി ആലോചന നടത്തണമെന്നും സോണിയ ആഗ്രഹിച്ചുവെന്നും ആസാദ് വിമര്‍ശിച്ചു.

Keywords: Latest-News, National, Top-Headlines, Political-News, Politics, Congress, Rahul Gandhi, Narendra Modi, Ghulam Nabi Azad, Rahul Gandhi A Nice Man, But Doens't Have Aptitude For Politics: GN Azad.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.