SWISS-TOWER 24/07/2023

Rahul Gandhi | മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടി; 2 വർഷത്തെ തടവിന് ശിക്ഷിച്ച വിധിക്ക് സ്റ്റേ ഇല്ല; അപ്പീൽ ഹർജി ഗുജറാത്ത് ഹൈകോടതി തള്ളി

 


ADVERTISEMENT

അഹ്‌മദാബാദ്: (www.kvartha.com) മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഗുജറാത്ത് ഹൈകോടതിയിൽ നിന്ന് വൻ തിരിച്ചടി. മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ പുനഃപരിശോധനാ ഹർജി കോടതി തള്ളി.

Rahul Gandhi | മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടി; 2 വർഷത്തെ തടവിന് ശിക്ഷിച്ച വിധിക്ക് സ്റ്റേ ഇല്ല; അപ്പീൽ ഹർജി ഗുജറാത്ത് ഹൈകോടതി തള്ളി

വിചാരണക്കോടതിയുടെ ശിക്ഷാവിധി ശരിയാണെന്നും ഉത്തരവിൽ ഇടപെടേണ്ട കാര്യമില്ലെന്നും ഹൈകോടതി ബെഞ്ച് വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കെതിരെ 10 ക്രിമിനൽ കേസുകളെങ്കിലും നിലവിലുണ്ടെന്നും കോടതി പറഞ്ഞു.

ഹൈകോടതിയുടെ വിധിയോടെ, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് മത്സരിക്കാനാകാത്ത അവസ്ഥയുണ്ട്. കൂടാതെ പാർലമെന്റ് അംഗം (എംപി) എന്ന നിലയിലുള്ള സസ്പെൻഷൻ റദ്ദാക്കാൻ ആവശ്യപ്പെടാനും കഴിയില്ല. എന്നിരുന്നാലും ഹൈകോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാം.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളൻമാരുടെ പേരിനൊപ്പവും മോദി എന്ന് ഉള്ളതെന്ത് കൊണ്ടെന്ന രാഹുലിന്‍റെ പരിഹാസത്തിനെതിരെ ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്.ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം 499, 500 വകുപ്പുകൾ പ്രകാരം മാർച്ച് 23 ന് സൂറത്തിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി രാഹുൽ ഗാന്ധിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചു.

ഇതിന് പിന്നാലെ മാർച്ച് 24ന് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കി. മാർച്ച് 25ന് രാഹുൽ ഗാന്ധി മാപ്പ് പറയാൻ വിസമ്മതിച്ചു. മാർച്ച് 27 ന് സർക്കാർ ബംഗ്ലാവിൽ നിന്ന് പുറത്തിറങ്ങാൻ നോട്ടീസ് ലഭിച്ചു. ഏപ്രിൽ 22 ന് രാഹുൽ ഗാന്ധി ബംഗ്ലാവ് ഒഴിഞ്ഞു. സൂറത്ത് സെഷൻസ് കോടതിയുടെ വിധിക്കെതിരെ രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈകോടതിയിൽ ഹർജി നൽകിയെങ്കിലും ഇളവ് ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ അപ്പീൽ നൽകിയത്.

Keywords: News, National, Ahamadabad,  Rahul Gandhi, Gujarat HC, Court Verdict, Congress, Case, Election, Rahul Gandhi Modi-surname defamation case: Gujarat HC refuses to stay conviction.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia