Controversy | 'രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തത് കുട്ടികളുണ്ടാകില്ലെന്ന് അറിയുന്നതിനാല്‍'; തിരഞ്ഞെടുപ്പ് പ്രാചാരണത്തിനിടെ വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ ബിജെപി നേതാവ്

 


ബെംഗ്ലൂര്‍: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി നടത്തുന്ന 'വിജയ സങ്കല്‍പ യാത്രയില്‍ രാമനഗരയില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് നേതാവ് വിവാദ പരാമര്‍ശം നടത്തിയത്.

Controversy | 'രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തത് കുട്ടികളുണ്ടാകില്ലെന്ന് അറിയുന്നതിനാല്‍'; തിരഞ്ഞെടുപ്പ് പ്രാചാരണത്തിനിടെ വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ ബിജെപി നേതാവ്

കോവിഡ് വാക്സിനുകള്‍ എടുക്കരുതെന്ന് രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും പറഞ്ഞു. വാക്‌സിനെടുത്തവര്‍ക്ക് കുട്ടികളുണ്ടാകില്ലെന്ന് പറഞ്ഞാണ് അവര്‍ ജനത്തെ നിരുത്സാഹപ്പെടുത്തിയത്. എന്നാല്‍ രാത്രിയില്‍ രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും രഹസ്യമായി വാക്സിനെടുത്തുവെന്നും നേതാവ് ആരോപിച്ചു. രാഹുല്‍ ഗാന്ധിക്ക് കുട്ടികളുണ്ടാകില്ലെന്ന് അറിയാവുന്നതിനാലാണ് വിവാഹം കഴിക്കാത്തതെന്ന് എംഎല്‍സിയായ മഞ്ജുനാഥ് അടുത്തിടെ പറഞ്ഞുവെന്നും കട്ടീല്‍ പറഞ്ഞു.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 224 മണ്ഡലങ്ങളിലും ബിജെപി മാര്‍ച് ഒന്നു മുതല്‍ യാത്ര ആരംഭിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായും ചിലയിടങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സൗജന്യ വാക്സിനേഷന്‍ വിഷയമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

Keywords: ‘Rahul Gandhi is not married as he knows he can’t have children,’ says Karnataka BJP chief quoting MLC, Bangalore, News, Karnataka, Assembly Election, BJP, Rahul Gandhi, Controversy, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia